പാലാ: നാഗാലാന്റ്റ്, മേഘാലയ, മണിപ്പൂർ, ഡൽഹി, കർണ്ണാടക, ആന്ധ്രാപ്രദേൾ, പോണ്ടി ച്ചേരി എന്നീ സംസ്ഥാനങ്ങളിൽ നിന്നായി 17 വിദ്യാർത്ഥികൾ പാലാ സിവിൽ സർവ്വീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശീലനത്തിനായി പ്രവേശനം നേടി. സേവ്യർ ബോർഡ് ഓഫ് ഹയർ എഡ്യൂക്കേഷനുമായി
സഹകരിച്ച് നടപ്പിൽവരുത്തിയ സ്കോളർഷിപ്പ് പദ്ധതിയുടെ ഭാഗ മായായാണ് ഈ കുട്ടികൾ പഠനത്തിനായി എത്തിച്ചേർന്നത്. മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിയ കുട്ടികളെ മാനേജർ മോൺ.
സെബാസ്റ്റ്യൻ വേത്താനത്ത്, പ്രിൻസിപ്പൽ ഡോ. വി.വി. ജോർജ്ജുകൂട്ടി എന്നിവർ ചേർന്ന് സ്വീകരിച്ചു. ജൂൺ ബാച്ചു ക്ലാസ്സുകൾ 29ന് ആരംഭിച്ചു. ജൂൺ, ആഗസ്റ്റ് ബാച്ചുകളിലേക്ക് സ്കോളർഷിപ്പോടെ പ്രവേശനം നേടു വാൻ അവസരമുണ്ട്. വിവരങ്ങൾക്ക് 9539381100, 8281447770.















