എസ്എഫ്ഐയുടെ സെക്രട്ടറിയേറ്റ് മാർച്ചിൽ ബ്ലേഡ് ഉപയോഗിച്ചതിൽ ജില്ല പ്രസിഡന്റ് അറസ്റ്റിൽ. തിരുവനന്തപുരം ജില്ല പ്രസിഡന്റ് നന്ദൻ അറസ്റ്റിൽ. എസ്എഫ്ഐ സംസ്ഥാന നേതാക്കൾ അടക്കം
കണ്ടാലറിയാവുന്ന 100 പേർക്കെതിരെയായിരുന്നു കേസ്. നേരത്തെ സംസ്ഥാന ഭാരവാഹികൾ അടക്കം 10 പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ബ്ലേഡ് കൊണ്ട് ബാരിക്കേഡ് കെട്ടിയ കയർ
അറുത്തുവെന്നുമാണ് എഫ്ഐആർ. ഇത് വഴി പതിനായിരം രൂപയുടെ നഷ്ടമുണ്ടായെന്നും പൊലീസ് പറയുന്നു.















