കൊഴുവനാൽ: ചരിത്രപ്രസിദ്ധമായ കൊഴുവനാൽ സെന്റ് ജോൺ നെപുംസ്യാൻ ഫൊറോന പള്ളിയിൽ വിശുദ്ധ ജോൺ നെപുംസ്യാന്റെ തിരുനാൾ ആഘോഷങ്ങൾ ഭക്തിസാന്ദ്രമായി . തിരുനാളിന്റെ മൂന്നാം ദിനമായ ഇന്ന് (2026 മെയ് 17, ഞായർ)
- രാവിലെ 06:00 ന്: വിശുദ്ധ കുർബാനയും വചനസന്ദേശവും നടന്നു.
- രാവിലെ 10:00 ന്: ആഘോഷമായ തിരുനാൾ കുർബാനയും സന്ദേശവും. മാർ അപ്രേം സെമിനാരി റെക്ടർ വെരി റവ. ഫാ. തോമസ് മണ്ണൂർ മുഖ്യകാർമ്മികത്വം വഹിക്കും. തുടർന്ന് കുരിശിൻതൊട്ടി ചുറ്റിയുള്ള ഭക്തിനിർഭരമായ തിരുനാൾ പ്രദക്ഷിണവും ഉണ്ടായിരിക്കുന്നതാണ്.
- വൈകുന്നേരം 05:00 ന്: കപ്പേളയിൽ വിശുദ്ധ കുർബാന, മെയ് വണക്കമാസം, ലദീഞ്ഞ് എന്നിവ നടക്കും. ബിഷപ് ഹൗസ് അസിസ്റ്റന്റ് പ്രൊക്യുറേറ്റർ റവ. ഫാ. ജോസഫ് ഇല്ലത്തുപറമ്പിൽ ചടങ്ങുകൾക്ക് നേതൃത്വം നൽകും.
- രാത്രി 07:30 ന്: തിരുനാൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി പ്രശസ്ത ഗാനമേള ട്രൂപ്പായ ‘പാലാ കമ്മ്യൂണിക്കേഷൻസ്’ അവതരിപ്പിക്കുന്ന മെഗാ ഗാനമേള അരങ്ങേറും.















