കൊഴുവനാൾ: കൊഴുവനാൾ സെന്റ് ജോൺ നെപുംസിയാൻസ് പള്ളിയിൽ എട്ടുനോമ്പ് തിരുനാളിനോടനുബന്ധിച്ച് ജപമാല റാലി സംഘടിപ്പിച്ചു. വൈകുന്നേരം 5 മണിക്ക് നടന്ന വിശുദ്ധ കുർബാനയ്ക്ക് ശേഷമാണ് ഭക്തിനിർഭരമായ ജപമാല റാലി ആരംഭിച്ചത്.
റാലിയെ തുടർന്ന് ലദീഞ്ഞും തുടർന്ന് നേർച്ച വിതരണവും നടത്തപ്പെട്ടു. തിരുനാൾ ആഘോഷങ്ങളുടെ ഭാഗമായി നിരവധി വിശ്വാസികളാണ് ചടങ്ങുകളിൽ പങ്കെടുത്തത്.

















