ഏറ്റുമാനൂർ-ചിങ്ങവനം പാത നാളെ കമ്മീഷൻ ചെയ്യും
സുരക്ഷ പരിശോധന തൃപ്തികരമാണെന്നും ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണെന്നും തോമസ് ചാഴികാടൻ എംപി അറിയിച്ചു. നിശ്ചയിച്ചതിലും ഒരു ദിവസം വൈകിയാണ് ഇരട്ടപ്പാത കമ്മിഷനിങ് ചെയ്യുന്നത്. ട്രോളി പരിശോധനയിലും എഞ്ചിൻ പരിശോധനയിലും സുരക്ഷ കമ്മീഷണർ അതൃപ്തി ഒന്നും രേഖപ്പെടുത്തിയിട്ടില്ല. മുട്ടമ്പലത്ത് പുതിയ പാതയും പഴയ പാതയും യോജിപ്പിക്കുന്ന ജോലികൾ ഇന്ന് തീരും.