ഡിവൈഎഫ്ഐയുടെ പതിനാറാമത് സംസ്ഥാന സമ്മേളനം ഈ മാസം 19 മുതൽ 22 വരെ തൃശ്ശൂരിൽ വച്ച് നടക്കുമെന്ന് വി കെ സനോജ്. പ്രതിനിധി സമ്മേളനം ഇരുപതാം തീയതി പ്രകാശ് രാജ് ഉദ്ഘാടനം ചെയ്യും. ഇരുപത്തിരണ്ടാം തീയതി നടക്കുന്ന പൊതു സമ്മേളനം പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. റാലിയിൽ ഒരു ലക്ഷത്തിലധികം പ്രവർത്തകർ പങ്കെടുക്കും.
സമരനായിക ഐഷി ഘോഷ് അടക്കമുള്ളവർ റാലിയുടെ ഭാഗമാകും. ഡിവൈഎഫ്ഐ യങ് ഇന്ത്യ ക്യാമ്പയിൻ കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട 215 കേന്ദ്രങ്ങളിൽ നടത്തും. യുവതി യുവാക്കൾക്ക് തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യത്തിലാണ് രാജ്യവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി കേരളത്തിൽ ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.
DYFI യുടെ അംഗത്വത്തിന് പ്രായ പരിധി 40 വയസാണ്. സമ്മേളനത്തിലൂടെ സ്വാഭാവികമായും മാറ്റങ്ങൾ ഉണ്ടായേക്കാം. അതെല്ലാം സംഘടന സംവിധാനത്തിന്റെ ഭാഗമാണെന്നും വി കെ സനോജ് വ്യക്തമാക്കി. അതല്ലാതെ ഉയർന്നുവരുന്ന വാർത്തകൾക്കൊന്നും ഒരു അടിസ്ഥാനവുമില്ല. വനിതകളെ എല്ലാം പ്രോത്സാഹിപ്പിക്കണം എന്നാണ് നയം. വനിതകൾ നേതൃത്വത്തിലേക്ക് വരുന്നത് പോസിറ്റീവ് കാര്യമാണ്. മെസ്സിയുടെ കേരളം സന്ദർശനം, നേരത്തെ മുതൽ വിവാദമുണ്ടാക്കാനുള്ള ശ്രമങ്ങൾ കാണുന്നുണ്ട്.















