കാപ്പാ കേസ് പ്രതിയും തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലറുമായ ആർ സുഗതന്റെ അറസ്റ്റിൽ, കുടുംബത്തിന്റെ ആരോപണം തള്ളി പൊലീസ്. സുഗതന്റെ വീട്
പൂർണമായും സിസിടിവി നിരീക്ഷണത്തിലാണെന്നും ദൃശ്യങ്ങൾ പുറത്തുവിടട്ടെയെന്നും പൊലീസ് പറയുന്നു. സുഗതന്റെ ഭാര്യയുടെ മാല പൊട്ടിച്ചെന്നും മകന് നേരെ തോക്ക് ചൂണ്ടിയെന്നുമാണ്
കുടുംബത്തിന്റെ ആരോപണം. അതേസമയം വധശ്രമ കേസിലെ രണ്ടാം പ്രതിയായ സുഗതന്റെ സഹോദരൻ സന്ദീപിനെ അറസ്റ്റ് ചെയ്യാനും നീക്കമുണ്ട്.















