spot_img

നവീകരിച്ച അരുവിത്തുറ സെന്റ് ജോർജ് ഫൊറോന തീർത്ഥാടന പള്ളി വെഞ്ചിരിപ്പ് സെപ്റ്റംബർ 26-ന്

spot_img

Date:

ചരിത്രപ്രസിദ്ധമായ അരുവിത്തുറ സെന്റ് ജോർജ് ഫൊറോന തീർത്ഥാടന പള്ളിയുടെ സമഗ്ര നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നവീകരിച്ച ദേവാലയത്തിന്റെ വെഞ്ചിരിപ്പ് കർമ്മം സെപ്റ്റംബർ 26 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 4:30-ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിക്കും. വൈകുന്നേരം 7 മണിക്ക് നടക്കുന്ന പരിശുദ്ധ കുർബാനയ്ക്ക് രൂപത മുഖ്യ വികാരി ജനറാൾ മോൺ. ജോസഫ് തടത്തിൽ മുഖ്യകാർമ്മികത്വം വഹിക്കും.

എ.ഡി 62-ൽ തോമാശ്ലീഹാ സ്ഥാപിച്ച കുരിശിന്റെ പാരമ്പര്യമുള്ള അരുവിത്തുറയിൽ എ.ഡി 151-ലാണ് ആദ്യ ദേവാലയം നിർമ്മിക്കപ്പെട്ടത്. പതിനാലാം നൂറ്റാണ്ടിൽ നിലയ്ക്കലിൽ നിന്നും കൊണ്ടുവന്ന, ഒറ്റത്തടിയിൽ തീർത്ത ഏഴ് നൂറ്റാണ്ടിലധികം പഴക്കമുള്ള വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുസ്വരൂപമാണ് പള്ളിയിലെ പ്രധാന ആകർഷണം. 1951-ൽ കൂദാശ ചെയ്ത ദേവാലയത്തിന്റെ ചരിത്രവും സിറിയൻ ഗോത്തിക് ശില്പ മാതൃകയും നിലനിർത്തിയാണ് നവീകരണം പൂർത്തിയാക്കിയത്.

വെഞ്ചിരിപ്പ് ദിനത്തിൽ പള്ളിയങ്കണത്തിൽ വാഹനങ്ങൾക്ക് പ്രവേശനമുണ്ടാകില്ല. വൈദികരുടെ വാഹനങ്ങൾക്ക് പള്ളിമുറിയുടെ അനക്സ് ഭാഗത്തും, മറ്റു വാഹനങ്ങൾക്ക് പള്ളിയുടെ പൊതു പാർക്കിംഗ് ഗ്രൗണ്ട്, സ്കൂൾ ഗ്രൗണ്ട്, സ്റ്റേഡിയം എന്നിവിടങ്ങളിലും പാർക്കിംഗ് ഏർപ്പെടുത്തിയിട്ടുണ്ട്. ഫാ. മാത്യു ചന്ദ്രൻക്കുന്നേൽ, ഫാ. ഗോഡ്സൺ ചെങ്ങഴശ്ശേരിൽ, ഫാ. ജോസഫ് കുഴിവേലിൽ, ഫാ. ജോസഫ് നെടുനിലം, ഫാ. ബിജു കുന്നക്കാട്ട്, ഫാ. മാത്യു കടൂകുന്നേൽ, ആഡ്രൂസ് മാത്യു തെക്കേ കണ്ടത്തിൽ, ജോർജ് സെബാസ്റ്റ്യൻ വടക്കേൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related