spot_img

വാണിജ്യ സിലിണ്ടർ വില വീണ്ടും കൂട്ടി; സിലിണ്ടറിന് 46 രൂപ വർദ്ധിച്ചു, ഹോട്ടൽ മേഖല കടുത്ത പ്രതിസന്ധിയിൽ

Date:

ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറുകളുടെ വില വീണ്ടും വർദ്ധിപ്പിച്ചു. കൊമേഴ്‌സ്യൽ സിലിണ്ടറൊന്നിന് 46 രൂപയാണ് വർദ്ധിപ്പിച്ചത്. അതേസമയം, സാധാരണക്കാർക്ക് ആശ്വാസമായി ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.

നേരത്തെ 3,085.00 രൂപയായിരുന്ന സിലിണ്ടർ വില, പുതിയ വർദ്ധനവോടെ 3,131 രൂപയായി ഉയർന്നു. ഇതോടൊപ്പം 5 കിലോഗ്രാമിന്റെ എൽപിജി (എഫ്ടിഎൽ) സിലിണ്ടറുകൾക്ക് 11 രൂപയും വർദ്ധിപ്പിച്ചിട്ടുണ്ട്.

പ്രധാന നഗരങ്ങളിലെ വിലനിലവാരം:

രാജ്യത്താകെ വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രമുഖ നഗരങ്ങളിലെ പുതുക്കിയ നിരക്കുകൾ ഇങ്ങനെയാണ്:

  • ഡൽഹി: ഡൽഹിയിൽ വാണിജ്യ സിലിണ്ടറുകൾക്ക് 42 രൂപയാണ് വർദ്ധിച്ചത്. ഇതോടെ 19 കിലോഗ്രാം സിലിണ്ടറിന്റെ വില 3,113.50 രൂപയായി.
  • കൊൽക്കത്ത: കൊൽക്കത്തയിൽ വിലയിൽ 53.50 രൂപയുടെ വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ പുതിയ നിരക്ക് 3,255.50 രൂപയായി ഉയർന്നു.

ഭക്ഷണസാധനങ്ങൾക്ക് വില കൂടിയേക്കും; ആശങ്കയിൽ ഹോട്ടൽ മേഖല

ഇറാൻ യുദ്ധ പശ്ചാത്തലത്തിൽ ഇന്ധന വിലയിലുണ്ടാകുന്ന അടിക്കടിയുള്ള ഈ വർദ്ധനവ് കാറ്ററിംഗ്, ഹോട്ടൽ മേഖലകളെ കടുത്ത പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് പിന്നാലെ ഇന്ധനച്ചെലവും കുത്തനെ ഉയരുന്നത് വ്യവസായത്തിന് വലിയ തിരിച്ചടിയാവുകയാണ്.

നിലവിലെ സാഹചര്യത്തിൽ ചെലവുകൾ താങ്ങാനാവാത്ത അവസ്ഥയിലാണെന്നും, ഭക്ഷണസാധനങ്ങളുടെ വില വീണ്ടും വർദ്ധിപ്പിക്കേണ്ടി വരുന്ന സാഹചര്യമാണെന്നുമാണ് ഹോട്ടൽ മേഖലയിലുള്ളവർ വ്യക്തമാക്കുന്നത്.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related