എലിവാലി സെൻ്റ് ജോർജ് എൽ .പി സ്കൂളിൽ പി.റ്റി.എ യുടെ നേതൃത്വത്തിൽ വമ്പിച്ച ഓണാഘോഷം നടന്നു.സ്കൂൾ മാനേജർ റവ. ഫാ. മാത്യു തടത്തിൽ ഓണ സന്ദേശം നൽകി.
കടനാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീമതി മണിക്കുട്ടി സന്തോഷ് ഓണക്കാലത്തെ ഓർമകൾ കുട്ടികളുമായി പങ്കിട്ടു. പി.റ്റി.എ പ്രസിഡൻ്റ് ശ്രീ ജിൻസ് ജോസിൻ്റെ നേതൃത്വത്തിൽ പി.റ്റി.എ അംഗങ്ങൾ എല്ലാവരുംസന്നിഹിതരായിരുന്നു.
അത്തപ്പൂക്കളവും ഓണക്കളികളും ഓണ സദ്യയും കുട്ടികളിൽ ഓണക്കാലത്തിൻ്റെ നിറമുള്ള ഓർമകൾ സമ്മാനിച്ചു.
ഹെഡ് മിസ്ട്രസ്സ് ശ്രീമതി ബിബി തോമസ് ഏവർക്കും കൃതജ്ഞതയർപ്പിച്ചു സംസാരിച്ചു.
















