ചിറയിൻകീഴിലെ കയ്യാങ്കളി വിവാദത്തിൽ സസ്പെൻഷൻ നേരിട്ട കോൺഗ്രസ് പ്രാദേശിക സജാദ് ഏഷ്യാനെറ്റ് ന്യൂസിനോട്. രമ്യ ഹരിദാസ് എംഎൽഎ ചെയ്യുന്നത് നീതികേടാണെന്നും വിഷയം പരിഹരിക്കാൻ കെപിസിസി ശ്രമിച്ചതാണെന്നും സജാദ് പറഞ്ഞു. വിഷയം വീണ്ടും വഷളാക്കാൻ
ആണ് എംഎൽഎയുടെ നടപടി കാരണമാവുകയെന്നും സജാദ് പറഞ്ഞു. പാളയം പ്രദീപിനെ മണ്ഡലത്തിൽ കാലുകുത്താൻ അനുവദിക്കില്ലെന്നും സജാദ് പറഞ്ഞു. ധിക്കാരപരമായ സ്വഭാവമാണ് എംഎൽഎ ഇപ്പോഴും കാണിക്കുന്നത്. എന്തുകൊണ്ട് പ്രദീപിനെ മാറ്റിനിർത്താൻ എംഎൽഎയ്ക്ക്
സാധിക്കുന്നില്ല. അതിലെന്തോ ദുരൂഹതയുണ്ട്. പാളയം പ്രദീപിന്റെ ബിനാമിയാണ് എംഎൽഎ. ഇത്തരം തീരുമാനങ്ങൾക്കെതിരെ പ്രവർത്തകർ ശക്തമായി പ്രതികരിക്കും. എംഎൽഎക്കെതിരെ നടപടിയെടുക്കാനുള്ള ആവശ്യം ശക്തമാക്കുമെന്നും സജാദ് വ്യക്തമാക്കി.















