ഇറാനുമേല്‍ കൂടുതല്‍ യുഎസ് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ പിന്തുണയ്ക്കുന്നില്ലെന്ന് ചൈന. ഇറാന് മേലുള്ള സാമ്പത്തിക ഉപരോധങ്ങള്‍ കൂടുതല്‍ സംഘര്‍ഷാവസ്ഥയിലേക്ക് നയിക്കുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ഉപരോധങ്ങളും സാമ്പത്തിക സമ്മര്‍ദങ്ങളും
ഏല്‍പ്പിക്കുന്നത് ഒരിക്കലും ഒരു പരിഹാരമാകുന്നില്ല. ചൈനീസ് വിദേശകാര്യ മന്ത്രി ലിന്‍ ജിയാനാണ് ഇക്കാര്യങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഇറാനെ സാമ്പത്തികമായി തകര്‍ക്കുമെന്ന അമേരിക്കയുടെ പ്രഖ്യാപനത്തെ സാമ്പത്തിക ഭീകരവാദമെന്നാണ് ഇറാന്‍ വിളിക്കുന്നത്. യുദ്ധം അവസാനിപ്പിക്കാനുള്ള
സമയമായെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ പ്രതികരിച്ചു. ഇറാന്‍ ശക്തമായി നിലകൊള്ളുന്ന നിലവിലെ സാഹചര്യത്തില്‍ യുദ്ധം അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന് പെസഷ്‌കിയാന്‍ പറഞ്ഞു. എന്നാല്‍ ഇറാന്‍ അമേരിക്കയുടെ ഭീഷണിക്ക് വഴങ്ങില്ലെന്നും പെസഷ്‌കിയാന്‍ കൂട്ടിച്ചേര്‍ത്തു.
















