നിയുക്ത മുഖ്യമന്ത്രി വിഡി സതീശൻ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനത്തിനായി എത്തി.വ്യാഴാഴ്ച ഗവർണറെ കണ്ട ശേഷമാണ് സതീശൻ ക്ഷേത്രത്തിൽ എത്തിയത്. ക്ഷേത്രം
അധികൃതർ അദ്ദേഹത്തെ സ്വീകരിച്ചു. സർക്കാർ രൂപീകരണത്തിനായി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ ഗവര്‍ണറെ കാണുകയും പിന്തുണക്കത്ത് കൈമാറുകയും ചെയ്തതിനു പിന്നാലെ
സത്യപ്രതിജ്ഞ തീയതികൾ തീരുമാനിച്ചു. 21ന് ആദ്യ നിയമസഭ ചേരുമ്പോള്‍ എല്ലാ എംഎല്‍എമാരും സത്യപ്രതിജ്ഞ ചെയ്യും. മുഴുവൻ മന്ത്രിസഭാംഗങ്ങളെയും തിങ്കളാഴ്ചയ്ക്ക് മുൻപ് തീരുമാനിക്കാനാണ് യുഡിഎഫ് ശ്രമം നടത്തുന്നത്.















