spot_img

മൂന്നിലധികം മുറികളുള്ള വീട്, എ.സി, കാർ, സർക്കാർ ജോലി; സൗജന്യ റേഷൻ വാങ്ങുന്നവരിൽ 13.2 ശതമാനം പേർ അനർഹരെന്ന് കേന്ദ്ര പഠനം

spot_img

Date:

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ പ്രധാൻമന്ത്രി ഗരീബ് കല്യാൺ അന്ന യോജന (PMGKAY) പദ്ധതിയിൽ വൻതോതിൽ അനർഹർ കടന്നുകൂടിയതായി കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ വകുപ്പ് നടത്തിയ പഠനത്തിൽ കണ്ടെത്തൽ. രാജ്യത്തെ സൗജന്യ റേഷൻ ഗുണഭോക്താക്കളിൽ 13.2 ശതമാനം പേരും അനർഹരാണെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. 2025-26 സാമ്പത്തിക വർഷത്തിൽ രാജ്യത്തെ 36 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 51,303 ഗുണഭോക്തൃ കുടുംബങ്ങളെ ഉൾപ്പെടുത്തി നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങൾ പുറത്തുവന്നത്.

സംസ്ഥാന സർക്കാരുകൾ നിശ്ചയിച്ചിട്ടുള്ള യോഗ്യതാ മാനദണ്ഡങ്ങൾ ലംഘിച്ചാണ് പലരും സൗജന്യ റേഷൻ കൈപ്പറ്റുന്നത്. മൂന്നോ അതിലധികമോ മുറികളുള്ള കോൺക്രീറ്റ് വീടുകൾ, കാർ ഉൾപ്പെടെയുള്ള മോട്ടോർ വാഹനങ്ങൾ, എയർ കണ്ടീഷണർ (എ.സി) എന്നിവയുള്ളവരും കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലിയുള്ളവരും ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഗ്രാമപ്രദേശങ്ങളിൽ 12.5 ശതമാനവും നഗരപ്രദേശങ്ങളിൽ 15.6 ശതമാനവുമാണ് അനർഹരുടെ നിരക്ക്. ഏറ്റവും ദരിദ്രരായ അന്ത്യോദയ അന്ന യോജന വിഭാഗത്തിൽ 12.2 ശതമാനവും മുൻഗണനാ വിഭാഗത്തിൽ 13.4 ശതമാനവുമാണ് പിഴവ് കണ്ടെത്തിയത്.

പശ്ചിമ ബംഗാളിൽ അനർഹർ കൂടുതൽ; പട്ടിക പുതുക്കാൻ ശുപാർശ കിഴക്കൻ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലാണ് അനർഹർ ഏറ്റവും കൂടുതൽ പട്ടികയിൽ കടന്നുകൂടിയിരിക്കുന്നത്. പശ്ചിമ ബംഗാൾ (39.5%), ത്രിപുര (39.2%), തമിഴ്‌നാട് (38.7%), മേഘാലയ (28.5%), ബിഹാർ (25.5%), ഒഡീഷ (22.9%) എന്നിങ്ങനെയാണ് അനർഹരുടെ നിരക്ക്. അതേസമയം, ജമ്മു കശ്മീർ (0.3%), മധ്യപ്രദേശ് (0.5%), ഹരിയാന (1.0%), ഡൽഹി (1.0%), രാജസ്ഥാൻ (1.8%) എന്നിവിടങ്ങളിൽ അനർഹരുടെ നിരക്ക് വളരെ കുറവാണ്.

2025-26 സാമ്പത്തിക വർഷത്തിൽ കേന്ദ്രത്തിന്റെ ആകെ സബ്‌സിഡി ചെലവായ 4.69 ലക്ഷം കോടി രൂപയുടെ പകുതിയോളം (2.28 ലക്ഷം കോടി രൂപ) ഭക്ഷ്യ സബ്‌സിഡിക്കായാണ് വിനിയോഗിച്ചത്. കൃത്യമായ ഇടവേളകളിൽ ഗുണഭോക്തൃ പട്ടിക പുതുക്കുകയും ആധാർ അധിഷ്ഠിത പരിശോധനകൾ കർശനമാക്കുകയും ചെയ്യണമെന്നാണ് റിപ്പോർട്ടിലെ പ്രധാന ശുപാർശ.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related