ഇന്ധനത്തിന്റെ കയറ്റുമതി തീരുവ കുറച്ച് കേന്ദ്ര സർക്കാർ. പെട്രോളിനും ഡീസലിനും വിമാന ഇന്ധനത്തിനും പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ തീരുവയാണ്
കുറച്ചത്. പെട്രോളിന്റേത് മൂന്നു രൂപയിൽ നിന്ന് ഒന്നര രൂപയാക്കി നിശ്ചയിച്ചു. ഡീസലിന്റെത് 16.5 രൂപയിൽ നിന്ന് 13.5 രൂപയാക്കി. വിമാന ഇന്ധനത്തിന്റെ കയറ്റുമതി തീരുവ 16 രൂപയിൽ നിന്ന് 9.5 രൂപയാക്കി നിശ്ചയിച്ചു. നാളെ മുതലാണ് പുതുക്കിയ തീരുവ നിരക്ക് പ്രാബല്യത്തിൽ വരിക.
അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില കുറഞ്ഞതോടെ എണ്ണ കമ്പനികളെ സഹായിക്കാനാണ് കേന്ദ്രസർക്കാരിന്റെ നടപടി.















