നീറ്റ് പുനഃപരീക്ഷയില്‍ സംസ്ഥാനങ്ങള്‍ക്ക് കത്തയച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. പരീക്ഷയുടെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കണം എന്ന് ആവശ്യപ്പെട്ടാണ് കത്ത്. പരീക്ഷാര്‍ഥികള്‍ക്ക് യാതൊരു
ബുദ്ധിമുട്ടും ഉണ്ടാകരുതെന്ന് വിദ്യാഭ്യാസ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്ക് എതിരായ ഹര്‍ജിയില്‍ എന്‍ടിഎക്കെതിരെ സുപ്രീംകോടതി ഇന്ന്
രംഗത്തെത്തി. വീഴ്ചയില്‍ നിന്ന് എന്‍ടിഎ പാഠം പഠിച്ചില്ല എന്നാണ് സുപ്രീംകോടതിയുടെ വിമര്‍ശനം. ചോദ്യപേപ്പര്‍ ചോര്‍ച്ച ഏറെ ദുഃഖകരം എന്നും ജസ്റ്റിസ് നരസിംഹയുടെ ബഞ്ച് പറഞ്ഞു.















