ഫോണ്‍ വിളി വിവാദത്തില്‍ മലപ്പുറം മുന്‍ എസ്പി സുജിത് ദാസിനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള അന്വേഷണ റിപ്പോര്‍ട്ട് പുനഃപരിശോധിക്കണമെന്ന് ആവശ്യപെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്കി പി വി അന്‍വര്‍. സര്‍ക്കാര്‍ നിയോഗിച്ച എസ്ഐടിക്ക് മുന്‍പാകെ സുജിത് ദാസുമായുള്ള ഫോണ്‍ സംഭാഷണം അടങ്ങിയ പെന്‍ഡ്രൈവ് സമര്‍പ്പിച്ചതായും കത്തില്‍ സൂചിപ്പിക്കുന്നു. പിവി അന്‍വറുമായുള്ള
ഫോണ്‍വിളി വിവാദത്തില്‍ മെയ് മാസമാണ് സുജിത്ത് ദാസിനെ വകുപ്പ് തല അന്വേഷണത്തെ തുടര്‍ന്ന് കുറ്റവിമുക്തനാക്കിയത്. അന്വേഷണ സംഘത്തിന് മുന്നില്‍ പിവി അന്‍വര്‍ ഹാജറാവുകയോ തെളിവ് നല്‍കുകയോ ചെയ്തിട്ടില്ല എന്ന് പറഞ്ഞായിരുന്നു നടപടി. എന്നാല്‍, മൊബൈല്‍ ഫോണ്‍ ഹാജരാക്കുന്നത് സംബന്ധിച്ച് അന്വേഷണ സംഘം നല്കിയ നോട്ടീസിന് മറുപടി നല്‍കിയതായി
പിവി അന്‍വര്‍ മുഖ്യമന്ത്രിക്കുള്ള കത്തില്‍ പറയുന്നു. അന്വേഷണ സംഘത്തിന് മുന്നില്‍ നേരിട്ട് ഹാജരാകാന്‍ നോട്ടീസ് ലഭിച്ചില്ല. സര്‍ക്കാര്‍ നിയോഗിച്ച എസ്ഐടിക്ക് മുന്‍പാകെ സുജിത് ദാസുമായുള്ള ഫോണ്‍ സംഭാഷണം അടങ്ങിയ പെന്‍ഡ്രൈവ് സമര്‍പ്പിച്ചതായും അന്‍വര്‍ മുഖ്യമന്ത്രിക്കുള്ള കത്തില്‍ സൂചിപ്പിക്കുന്നു.















