രാമനഗര: കാവേരി നദീജല നിയന്ത്രണ സമിതി (CWRC) തമിഴ്‌നാടിന് ദിവസേന 3,500 ക്യുസെക്സ് കാവേരി വെള്ളം വിട്ടുനൽകാൻ ഉത്തരവിട്ടതിനെതിരെ കർണാടക രക്ഷണ വേദി (പ്രവീൺ ഷെട്ടി വിഭാഗം) സംസ്ഥാനത്ത് ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു.
തങ്ങളുടെ ഡാമുകളിൽ കുടിവെള്ളത്തിന് പോലും വകയില്ലെന്നും തമിഴ്‌നാടിന് ഒരു തുള്ളി വെള്ളം പോലും നൽകാനാവില്ലെന്നുമാണ് കന്നഡ സംഘടനകളുടെ നിലപാട്.















