ഏറ്റുമാനൂർ : സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പ്രവർത്തകനും പ്രമുഖ യാത്രികനുമായ ജെയിംസ് പുളിക്കൻ രചിച്ച യാത്രാവിവരണ ഗ്രന്ഥം ‘എന്റെ ദേശാടനക്കുറിപ്പുകൾ ‘
ജൂലൈ അഞ്ച് ഞായറാഴ്ച വൈകുന്നേരം മൂന്നിന് ഏറ്റുമാനൂർ നന്ദാവനം ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പ്രകാശനം ചെയ്യുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഇതോടൊപ്പം സെമിനാറും നടക്കും.
സമ്മേളനം നാട്ടകം സുരേഷ് എം.എൽ.എ .ഉദ്ഘാടനം ചെയ്യും.
മുൻമന്ത്രി വി .എൻ . വാസവൻ എം.ജി. യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. സിറിയക് തോമസിന് പുസ്തകം നൽകി പ്രകാശന കർമ്മം നിർവഹിക്കും .
ഏറ്റുമാനൂർ ഫൈൻ ആർട്സ് സൊസൈറ്റി പ്രസിഡന്റ് എൻ. അരവിന്ദാക്ഷൻ നായർ അധ്യക്ഷത വഹിക്കും .
എസ്. എം. എസ്. എം .പബ്ലിക് ലൈബ്രറി പ്രസിഡന്റ് ജി. പ്രകാശ് പുസ്തകം പരിചയപ്പെടുത്തും .
തുടർന്ന് ‘പുസ്തക വായന കുറയുന്നോ ‘ എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ
ഡോ. കുര്യാസ് കുമ്പളക്കുഴി, ഹരിയേറ്റുമാനൂർ , ഡോ.രാജു വള്ളികുന്നം , മീനടം ബാബു, എലിക്കുളം ജയകുമാർ , ഡോ. വിദ്യ ആർ .പണിക്കർ തുടങ്ങിയവർ പങ്കെടുക്കും . ഗ്രന്ഥകർത്താവ് ജെയിംസ് പുളിക്കൻ മറുപടി പ്രസംഗവും , സതീഷ് കാവ്യാധാര നന്ദിയും രേഖപ്പെടുത്തും.
പത്രസമ്മേളനത്തിൽ ജി. പ്രകാശ്, കൺവീനർ എം. കെ. സുഗതൻ , ജെയിംസ് പുളിക്കൻ , സതീഷ് കാവ്യാധാര എന്നിവർ പങ്കെടുത്തു .















