കടപ്ലാമറ്റം: ചരിത്രപ്രസിദ്ധമായ കടപ്ലാമറ്റം സെന്റ് ആന്റണീസ് ഹൈസ്‌കൂളിൽ (St. Antony’s High School, Kadaplamattom) വിദ്യാർത്ഥികളുടെ സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനും മാതൃഭാഷാ സ്നേഹം വളർത്തുന്നതിനുമായി വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. ‘ദീപിക നമ്മുടെ ഭാഷാ പദ്ധതി’ എന്നിവയാണ് വിദ്യാലയത്തിൽ വച്ച് വിജയകരമായി നടന്നത്. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സോജൻ ജേക്കബ് പരിപാടികൾക്ക് നേതൃത്വം നൽകി.
‘ദീപിക നമ്മുടെ ഭാഷാ പദ്ധതി’ ഉദ്ഘാടനം
വിദ്യാർത്ഥികളിൽ വായനാശീലവും അറിവും വർദ്ധിപ്പിക്കുന്നതിനായി നടപ്പിലാക്കുന്ന ‘ദീപിക നമ്മുടെ ഭാഷാ പദ്ധതി’യുടെ ഉദ്ഘാടനവും DCL പ്രവർത്തന വർഷ ഉദ്ഘാടനവും രൂപതാ ദീപിക ഫ്രണ്ട്സ് ക്ലബ്ബ് ഡയറക്ടർ റവ. ഫാ. ജോർജജ് നെല്ലിക്കുന്നു ചെരിവ് പുരയിടം ഉദ്ഘാടനം ചെയ്തു. “വായിക്കുക, അത് നിങ്ങളുടെ ലോകത്തെ വലുതാക്കും” എന്ന് ഓർമ്മിപ്പിച്ചുകൊണ്ട്, പുസ്തകങ്ങളെയും
വായനയെയും കുട്ടികൾ ജീവിതത്തിന്റെ ഭാഗമാക്കണമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ഉണർത്തിച്ചു. നടുക്കര ചാരിറ്റബിൾ ട്രസ്റ്റാണ് ഈ ഭാഷാ പദ്ധതിയുടെ മുഖ്യ സ്പോൺസർമാർ. രാവിലെ 10 മണിക്ക് ആരംഭിച്ച ചടങ്ങിൽ DFC രൂപതാ തല ഭാരവാഹി ശ്രീ ജയ്സൺ ജോസഫ്, കടപ്ലാമറ്റം യൂണിറ്റ് ഭാരവാഹികൾ അധ്യാപകർ വിദ്യാർത്ഥികൾ ട്രസ്റ്റ് ഭാരവാഹികൾ എന്നിവരും പങ്കെടുത്തു. നടുക്കര ചാരിറ്റബിൾ ട്രസ്റ്റ് പ്രതിനിധി ശ്രീ സുനീഷ് നടുക്കര ആശംസയർപ്പിച്ചു സംസാരിച്ചു. സ്കൂൾ അസിസ്റ്റൻ്റ് മാനേജർ റവ. ഫാ. ജോസഫ് തേവർപറമ്പിലിൻ്റെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു.ശ്രീമതി അനു സെബാസ്റ്റ്യൻ നന്ദി പറഞ്ഞു.















