സഭയുടെ ദൃശ്യശ്രാവ്യ ചരിത്ര സ്രോതസ്സുകൾ ശാസ്ത്രീയമായി പരിപാലിക്കപ്പെടണം, പാപ്പാ

spot_img
spot_img

Date:

spot_img
spot_img

കത്തോലിക്കാസഭയുടെ ദൃശ്യശ്രാവ്യ സ്മൃതിപഥങ്ങൾ (മാക്-MAC) എന്ന പേരിലുള്ള ഫൗണ്ടേഷന് നല്കിയ പാപ്പായുടെ സന്ദേശം.

കത്തോലിക്കാസഭയുടെ ദൃശ്യശ്രാവ്യ സ്മൃതിപഥങ്ങൾ (മാക്-MAC) എന്ന പേരിലുള്ള ഫൗണ്ടേഷൻറെ ശാസ്ത്രീയ സമിതി ചൊവ്വാഴ്ച (02/05/23) വത്തിക്കാനിൽ ചേർന്ന പ്രഥമ സമ്മേളനത്തിന് നല്കിയ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഈ പ്രാധാന്യം എടുത്തുകാട്ടിയിരിക്കുന്നത്.

ശാസ്ത്രീയ മാനദണ്ഡങ്ങൾക്കനുസൃതം കാത്തുസൂക്ഷിക്കുകയും ക്രമപ്പെടുത്തുകയും ചെയ്യേണ്ട ഒരു പൈതൃകമാണ് സഭയുടെ ദൃശ്യശ്രാവ്യ ചരിത്ര സ്രോതസ്സുകൾ എന്ന് പാപ്പാ പറയുന്നു.

പരിശുദ്ധസിംഹാസനത്തിൻറെയും ആകമാനസഭയുടെയും ദൃശ്യശ്രാവ്യരേഖകൾ സൂക്ഷിക്കുന്ന ഒരു കേന്ദ്രാലയമായി (സെൻട്രൽ ആർക്കൈവ്) പ്രവർത്തിക്കുന്ന ഒരു സ്ഥാപനം, വിശുദ്ധ രണ്ടാം ജോൺ പോൾ മാർപ്പാപ്പായുടെ  മോത്തുപ്രോപ്രിയൊ ആയ “ല കൂര വിജിലന്തീസ്സിമ”-യുടെ ചുവടുപിടിച്ച് പിറവിയെടുക്കുമെന്ന പ്രത്യാശയും പാപ്പാ പ്രകടിപ്പിക്കുന്നു.

ചരിത്രപരമായ ദൃശ്യശ്രാവ്യ പൈതൃകത്തിൻറെയും കത്തോലിക്കാസഭയുമായി ബന്ധപ്പെട്ട അനുബന്ധ രേഖകളുടെയും വീണ്ടെടുക്കൽ, സംരക്ഷണം, മെച്ചപ്പെടുത്തൽ എന്നിവയുടെ സാംസ്കാരിക അടിയന്തരാവശ്യകതയോട് പ്രത്യുത്തരിക്കുന്നതിന് സ്ഥാപിതമായതാണ് “കത്തോലിക്കാസഭയുടെ ദൃശ്യശ്രാവ്യ സ്മൃതിപഥങ്ങൾ” എന്നഫൗണ്ടേഷൻ. ഇതിൻറെ അദ്ധ്യക്ഷൻ മോൺസിഞ്ഞോൽ ദാറിയൊ എദ്വാർദൊ വിഗനൊ ആണ്.

പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related