അയർക്കുന്നം: കേന്ദ്രസർക്കാർ പദ്ധതിയായ പതിനായിരം ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ ഭാഗമായി നാഷണൽ കോ ഓപ്പറേറ്റീവ് ഡവലപ്മെന്റ് കോർപ്പറേഷൻ പള്ളം ബ്ലോക്കിന് അനുവദിച്ച് പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ അയർക്കുന്നം കേന്ദ്രമായി പ്രവർത്തിക്കുന്ന പള്ളം ബ്ലോക്ക് ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് മാർക്കറ്റിങ്ങ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ,അക്കൗണ്ടന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൃഷി, മാർക്കറ്റിങ്ങ്, അക്കൗണ്ടിങ്ങ് വിഷയങ്ങളിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം.
ടാലി ഉള്ളവർക്ക് അക്കൗണ്ടന്റ് പോസ്റ്റിൽ മുൻ ഗണന ഉണ്ടായിരിക്കും. കാർഷിക സംരംഭക മേഖലകളിൽ ആഭിമുഖ്യമുള്ളവർക്ക് മുൻ ഗണന.ബയോഡേറ്റയോടു കൂടിയ അപേക്ഷകൾ ഒക്ടോബർ പതിനഞ്ചു വരെ സ്വീകരിക്കും.അപേക്ഷകൾ pallomfpo@gmail.com, dssspalai@gmail.com എന്നീ മെയിലിലോ അയർക്കുന്നം പുതുമന ബിൽഡിങ്ങിലുള്ള പള്ളം ബ്ലോക്ക് ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് മാർക്കറ്റിങ്ങ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഓഫീസിലോ പാലാ ബിഷപ്പ് ഹൗസിന് എതിർ വശം ഷാലോം പാസ്റ്ററൽ സെന്ററിലുള്ള പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഓഫീസിലോ നേരിലും സ്വീകരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. 9744785509 .9961668240.















