ലോക്സഭയിൽ വനിതാ സംവരണബില്ല് ചർച്ചയിൽ പ്രതിപക്ഷത്തിനും കോണ്‍ഗ്രസിനുമെതിരെ ആഞ്ഞടിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ.
130 എംപിമാർ ബില്ലിൽ സംസാരിച്ചുവെന്നും 56 വനിതാ എംപിമാർ ചർച്ചയിൽ പങ്കെടുത്തുവെന്നും ഇന്ത്യാ സഖ്യം ബില്ലിനെ എതിര്‍ത്തുവെന്നും അമിത് ഷാ പറഞ്ഞു. വനിത സംവരണത്തിന് എതിരെ തന്നെയാണ് പ്രതിപക്ഷത്തിന്‍റെ എതിര്‍പ്പെന്നും 2029ലെ തെരഞ്ഞെടുപ്പിൽ ഇത്
നടപ്പാക്കുകയെന്നതാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യമെന്നും അമിത് ഷാ പറഞ്ഞു. ഒരാൾ ഒരു വോട്ട് എന്ന തത്വം അതേ അർത്ഥത്തിൽ നടപ്പാക്കാനാണ് നോക്കുന്നത്. വനിതാ സംവരണത്തെ എതിർക്കുന്നവർ എസ്‍സി, എസ്‍ടി സംവരണത്തെയും എതിര്‍ക്കുകയാണ്.
















