spot_img

പ്രഭാത വാർത്തകൾ 2026 ഏപ്രിൽ 18

spot_img
spot_img

പ്രഭാത വാർത്തകൾ 2026 ഏപ്രിൽ 18

spot_img

Date:

വാർത്തകൾ

👉📰 മലപ്പുറം പള്ളിപ്പറമ്പ് ജിഎൽപി സ്‌കൂൾ അധ്യാപകർ ഉൾപ്പെടെ പത്ത് പേരുടെ മരണത്തിൽ ഞെട്ടിത്തരിച്ച് നാട്. വിങ്ങിപ്പൊട്ടി സഹപ്രവർത്തകരും നാട്ടുകാരും. എല്ലാ വർഷവും യാത്ര പോകാറുണ്ടെന്ന് സഹപ്രവർത്തക ഹസ്‌നത്ത് പറഞ്ഞു. സ്‌കൂൾ അവധിക്കാലമായതിനാലാണ് പാങ്ങ് ജിഎൽപി സ്‌കൂളിലെ അധ്യാപകരും ജീവനക്കാരും വാൽപ്പാറയിലേക്ക് വിനോദയാത്ര പോയത്.

👉📰 വനിത സംവരണ ഭേദഗതി ബില്‍ ലോക്‌സഭയില്‍ പരാജയപ്പെട്ടു. ഭരണഘടന ഭേദഗതി ബില്‍ പാസാകാന്‍ ആവശ്യമായ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചില്ല. ഭരണഘടനാ ഭേദഗതി ആയിരുന്നതിനാല്‍ ബില്ലുകള്‍ പാസാകാന്‍ ലോക്സഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആവശ്യമായിരുന്നു. 528 പേര്‍ വോട്ട് ചെയ്തതില്‍ 298 പേര്‍ മാത്രമാണ് ബില്ലിനെ അനുകൂലിച്ചത്. 230 പേര്‍ എതിര്‍ത്തു വോട്ട് ചെയ്തു. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിന് 54 വോട്ടുകളുടെ കുറവില്‍ ബില്ല് പരാജയപ്പെട്ടു.

👉📰 നിതിന്‍ രാജിന്റെ മരണത്തില്‍ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ . പ്രിന്‍സിപ്പലിന്റെ മുറിയില്‍വെച്ച് നിതിന്റെ ഫോണ്‍ പരിശോധിക്കുന്നതാണ്
ദൃശ്യങ്ങളിലുള്ളത്. നിതിന്‍ മരിക്കുന്നതിന് 25 മിനിറ്റ് മുന്‍പ് ഉള്ളതാണ് ദൃശ്യം. insta പേ ലോണ്‍ ആപ്പില്‍ നിന്നും നിരന്തരമായി ഭീഷണി സന്ദേശങ്ങള്‍ വരുന്നതുമായി ബന്ധപ്പെട്ട് ലത ടീച്ചര്‍ പ്രിന്‍സിപ്പലിന് പരാതി നല്‍കുന്നുണ്ട്. ആ സമയത്തും ടീച്ചര്‍ക് കാള്‍ വരുന്നു. പ്രിന്‍സിപ്പല്‍ ലോണ്‍ ആപ്പുകാരോട് സംസാരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിധിന്‍രാജ് പ്രിന്‍സിപ്പലിന് വിവരിച്ചു നല്‍കുന്നതും ദൃശ്യങ്ങളിലുണ്ട്. ടീച്ചറുടെ നമ്പര്‍ റെഫെറന്‍സ് ലിസ്റ്റില്‍ നിന്നും ഒഴിവാക്കുന്നതിന് ആവശ്യപെടുമ്പോഴും, ലോണ്‍ ആപ്പുകാര്‍ ഭീഷണി പെടുത്തുന്നു. പേയ്‌മെന്റ് പൂര്‍ത്തി ആകാതെ ആരുടേയും നമ്പര്‍ ഒഴിവാക്കില്ല എന്ന് പറയുന്നു.

👉📰 മുന്‍ ഇന്ത്യന്‍ താരം വിനോദ് കാംബ്ലി ഗുരുതരവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്നതായി റിപ്പോര്‍ട്ട്. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെത്തുടര്‍ന്ന് പക്ഷാഘാതത്തിന് സാധ്യതയുള്ളതായി ഡോക്ടര്‍മാര്‍ അറിയിച്ചതായി സുഹൃത്ത് മാര്‍ക്കസ് കൂട്ടോ വെളിപ്പെടുത്തി. അതിനിടെ വിനോദ് കാംബ്ലിയുടെ ചികിത്സക്കായി സാമ്പത്തികസഹായം നല്‍കാന്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ അടക്കമുള്ളവര്‍ തയ്യാറായി എത്തിയിട്ടുണ്ട്. നിലവില്‍ ഡോക്ടര്‍മാരുടെ സംഘം കാംബ്ലിയുടെ ആരോഗ്യനില നിരീക്ഷിച്ച് വരികയാണ്. താരത്തിന് കടുത്ത ഓര്‍മ്മക്കുറവ് ഉള്ളതായുള്ള വിവരങ്ങള്‍ അടുത്ത കാലത്തായി പുറത്തുവന്നിരുന്നു. പുകവലിയുള്ളതിനാല്‍ വിവിധ ആരോഗ്യപ്രശ്‌നനങ്ങള്‍ വിനോദ് കാംബ്ലിയെ അലട്ടിയിരുന്നു. അസുഖങ്ങളെ തുടര്‍ന്ന് മുമ്പും ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 

👉📰 വാല്‍പ്പാറയില്‍ ഉണ്ടായ ദാരുണമായ അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രിയുടെ ഓഫീസ്. മരണപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പരുക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് എക്‌സ് പോസ്റ്റില്‍ അറിയിച്ചു. ഏറെ ദുഃഖകരമായ സംഭവമെന്ന് മുഖ്യമന്ത്രിയും അനുശോചിച്ചു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ ആഴത്തില്‍ പങ്കുചേരുന്നു. പരിക്കേറ്റവര്‍ക്ക് ആവശ്യമെങ്കില്‍ മികച്ച ചികിത്സ ഉറപ്പാക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ സര്‍ക്കാര്‍ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

👉📰 ഹിസ്ബുള്ളയ്‌ക്കെതിരായ പോരാട്ടം ഇസ്രായേൽ അവസാനിപ്പിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹിസ്ബുള്ളയുടെ റോക്കറ്റ്, ഡ്രോൺ ശേഷിയും നശിപ്പിക്കും. പ്രധാന ലക്ഷ്യം ഹിസ്ബുള്ളയെ തകർക്കുക എന്നതാണെന്നും നെതന്യാഹു അറിയിച്ചു. പശ്ചിമേഷ്യയിൽ ഏത്‌ സാഹചര്യവും നേരിടാൻ തങ്ങൾ ഒരുക്കമാണ്. ഇസ്രയേലിനും അമേരിക്കയ്‌ക്കും വ്യക്തമായ ലക്ഷ്യങ്ങളുണ്ട്‌. ഇറാൻ ആണവശക്തി ആകരുത്‌, ആണവ സമ്പുഷ്‌ടീകരണം ഉപേക്ഷിക്കണം, ഹോർമുസ്‌ തുറക്കണം തുടങ്ങിയവ തങ്ങളുടെ ലക്ഷ്യങ്ങളാണെന്നും അത്‌ തന്നെയാണ്‌ യുഎസിന്റെ ലക്ഷ്യങ്ങളെന്നും നെതന്യാഹു ആവർത്തിച്ചു. ലെബനനിലെ ആക്രമണങ്ങൾ തുടരുമെന്നും ഹിസ്‌ബുള്ളയെ ഇല്ലാതാക്കുമെന്നും നെതന്യാഹു ഭീഷണിമുഴക്കി. ആക്രമണത്തിൽ നിന്ന് ഇസ്രയേലിനെ യുഎസ് തട‍ഞ്ഞിട്ടുണ്ടെന്നും ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

👉📰 മുഖ്യമന്ത്രി ചർച്ച നാലാം തിയതി വരെ മാത്രമെന്ന് മുസ്ലിം ലീഗ് സംസ്ഥാനാധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. ഫലം പുറത്തുവരുന്നതോടെ എല്ലാ ചർച്ചകളും തീരും. നാലാം തിയതിക്ക് ശേഷം കോൺഗ്രസ് നല്ല കുട്ടികളാകും. ഉപമുഖ്യമന്ത്രി സ്ഥാനം മുസ്ലിം ലീഗിന്റെ അജണ്ടയിൽ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ലീഗ് ആവശ്യപ്പെടാതെ തന്നെ ലീഗിന് എല്ലാം യുഡിഎഫ് നൽകിയിട്ടുണ്ട്. അമിതമായത് ഒന്നും ലീഗ് ആവശ്യപ്പെടില്ല. നാലാം തീയതിക്ക് ശേഷം കേരളത്തിന്റെ ഭാവിയെ കുറിച്ച് തീരുമാനങ്ങളുണ്ടകും. സമാധാന അന്തരീക്ഷത്തിൽ തീരുമാനം എടുക്കും.

👉📰 അഴിമതി ആരോപണം ഉന്നയിച്ച് കൊച്ചി മേയർ വി. കെ മിനി മോൾക്കെതിരെ കോർപ്പറേഷൻ യോഗത്തിൽ പ്രതിപക്ഷ പ്രതിഷേധം. മേയറുടെ രാജി ആവശ്യപ്പെട്ട് ഇടത് കൗൺസിലർമാർ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു. പ്രതിപക്ഷ നീക്കം രാഷ്ട്രീയപ്രേരിതമെന്ന് മേയർ ആവർത്തിച്ചു. അഴിമതി നടത്തിയ മേയർ രാജി വെക്കണമെന്ന ബാനർ ഉയർത്തിയാണ് ഇടത് അംഗങ്ങൾ കൗൺസിൽ യോഗത്തിന്റെ നടുത്തളത്തിലേക്ക് ഇറങ്ങിയത്. പ്രതിപക്ഷ ബഹളത്തിൽ കൗൺസിൽ യോഗം സ്തംഭിച്ചു. വരും ദിവസങ്ങളിൽ മേയർക്കെതിരെ പ്രതിഷേധം കടുപ്പിക്കും എന്ന് പ്രതിപക്ഷ അംഗങ്ങൾ വ്യക്തമാക്കി.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related