spot_img

അന്താരാഷ്ട്ര ഗാർഹിക തൊഴിലാളി ദിനാചരണം: പി.ഒ.സിയിൽ നടന്ന സമ്മേളനം ഉമ തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു

Date:

കൊച്ചി: കേരള ലേബർ മൂവ്മെന്റ് (കെ.എൽ.എം) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരള ഡൊമസ്റ്റിക് വർക്കേഴ്‌സ് ഫോറത്തിന്റെ (KDWF) സാന്നിധ്യത്തിൽ അന്താരാഷ്ട്ര ഗാർഹിക തൊഴിലാളി ദിനാചരണം സംഘടിപ്പിച്ചു. എറണാകുളം പി.ഒ.സി (POC) യിൽ നടന്ന സമ്മേളനം തൃക്കാക്കര എം.എൽ.എ ശ്രീമതി ഉമ തോമസ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ഡൊമസ്റ്റിക് വർക്കേഴ്‌സ് ഫോറം സംസ്ഥാന പ്രസിഡന്റ് അഡ്വ. അഞ്ജലി സൈറസ് സമ്മേളനത്തിന് അധ്യക്ഷത വഹിച്ചു.

ഗാർഹിക തൊഴിലാളികളുടെ അവകാശ സംരക്ഷണവും സമൂഹത്തിൽ അവർ അർഹിക്കുന്ന അംഗീകാരവും ഉറപ്പുവരുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് സമ്മേളനം വിലയിരുത്തി. കെ.എൽ.എം സംസ്ഥാന പ്രസിഡന്റ് ജോസ് മാത്യു ഊക്കൻ ചടങ്ങിൽ സ്വാഗതം ആശംസിച്ചു. കെ.എൽ.എം സംസ്ഥാന ഡയറക്ടർ ഫാ. അരുൺ വലിയതാഴത്ത് ആമുഖ പ്രഭാഷണവും, കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. തോമസ് തറയിൽ അനുഗ്രഹ പ്രഭാഷണവും നടത്തി.

യു.റ്റി.എ സംസ്ഥാന ചെയർമാൻ ജോസഫ് ജൂഡ്, കെ.എൽ.എം സംസ്ഥാന ജനറൽ സെക്രട്ടറി ഡിക്സൻ മനീക്ക്, സംസ്ഥാന ട്രഷറർ അഡ്വ. തോമസ് മാത്യൂ, യു.റ്റി.എ കൺവീനർ ബാബു തണ്ണിക്കോട്ട്, വനിത ഫോറം സംസ്ഥാന പ്രസിഡന്റ് ബെറ്റ്സി ബ്ലെയ്‌സ്, വനിത ഫോറം സംസ്ഥാന സെക്രട്ടറി റോസമ്മ, കെ.എൽ.എം സംസ്ഥാന കോർഡിനേറ്റർ സിസ്റ്റർ ലീന. സി എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാറിൽ ‘ഗാർഹിക തൊഴിലാളികളുടെ പ്രസക്തി, വെല്ലുവിളികളും സാധ്യതകളും’ എന്ന വിഷയത്തെ അധികരിച്ച് തൃക്കാക്കര ഭാരതമാതാ കോളേജ് റിട്ട. പ്രൊഫസർ ഡോ. കൊച്ചുറാണി ജോസഫ് മുഖ്യപ്രഭാഷണം നടത്തുകയും ക്ലാസ് നയിക്കുകയും ചെയ്തു. ഫോറം സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു. മേഖലയിലെ വിവിധ പ്രതിനിധികളും ഭാരവാഹികളും സമ്മേളനത്തിൽ പങ്കെടുത്തു.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related