പാലാ . വിവിധ അപകടങ്ങളിൽ പരിക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ ഏഴു മണിയോടെ ഏറ്റുമാനൂരിൽ വച്ച് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു
അതിരമ്പുഴ സ്വദേശികളായ ബന്ധുക്കൾ ടോം ജോസഫ് ( 32 ) ജോയൽ സാജു ( 30 ) എന്നിവർക്കു പരുക്കേറ്റു . ഉച്ചകഴിഞ്ഞ് 2 മണിയോടെ പാമ്പാടി ഏഴാം മൈലിൽ വച്ച് ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് പാമ്പാടി സ്വദേശിനി അനില വർഗീസിന് ( 65 ) പരുക്കേറ്റു.















