കൊല്ലപ്പെട്ട ഇറാൻ മുൻ പരമോന്നത ആയത്തുള്ള അലി ഖമനയിയുടെ സംസ്കാര ചടങ്ങുകളുടെ ഭാഗമായുള്ള വിലാപയാത്രയിൽ പങ്കെടുത്ത് ആയിരങ്ങൾ. ജനക്കൂട്ടത്തിനൊപ്പം ഇറാൻ പ്രസിഡന്റ്
മസൂദ് പെസഷ്കിയാനും കാൽനടയായി വിലാപയാത്രയിൽ പങ്കെടുത്തു. വ്യാഴാഴ്ച മഷ്ഹദിലാകും സംസ്കാര ചടങ്ങുകൾ പൂർത്തിയാകുക. ആധുനിക ഇറാന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ജനക്കൂട്ടമാണ് മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ സംസ്കാര ചടങ്ങുകൾക്കായി ടെഹ്റാനിൽ ഒത്തുകൂടിയത്.















