പാലാ: അൽഫോൻസാ കോളേജ് പൊളിറ്റിക്കൽ സയൻസ് വിഭാഗവും ഗാന്ധിയൻ സ്റ്റഡീസ് സെന്ററും സംയുക്തമായി ‘സ്വാതന്ത്ര്യവും മാനവികതയും: ഗാന്ധിയൻ പാരമ്പര്യവും ഹിരോഷിമ നൽകുന്ന പാഠങ്ങളും’ എന്ന വിഷയത്തിൽ പ്രഭാഷണം കോളേജ് മൾട്ടിമീഡിയ ഹാളിൽ വച്ച് നടന്നു.
ചടങ്ങിൽ ഗാന്ധിയൻ സ്റ്റഡീസ് കോ-ഓർഡിനേറ്ററും മലയാളവിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. അനില തോമസ് സ്വാഗതം ആശംസിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിസ്റ്റർ മിനിമോൾ മാത്യു അധ്യക്ഷത വഹിച്ച യോഗത്തിൽ അരുവിത്തുറ സെന്റ് ജോർജ്ജ് കോളേജ് പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവി ഡോ. തോമസ് മാത്യു മുഖ്യപ്രഭാഷണം നടത്തി. ഗാന്ധിയൻ ആശയങ്ങൾ മാനവികതയുമായി ബന്ധപ്പെട്ടതാണെന്നും നമ്മുടെ സ്വാതന്ത്ര്യം മാനവികതയിൽ അടിയുറച്ചതാകണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
എം.ജി സർവ്വകലാശാല എം.എ പൊളിറ്റിക്കൽ സയൻസ് പരീക്ഷയിൽ റാങ്ക് നേടി കോളേജിന് അഭിമാനമായി മാറിയ സിസ്റ്റർ അലീന ജോൺ (5-ാം റാങ്ക്), ആഷിക ലാമിയ (6-ാം റാങ്ക്), വിഷ്ണുപ്രിയ ഹരിലാൽ (10-ാം റാങ്ക്) എന്നിവരെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.
എം.എ പൊളിറ്റിക്കൽ സയൻസ് ഒന്നാം വർഷ വിദ്യാർത്ഥിനി കുമാരി അശ്വതി സുധാകരൻ നന്ദി രേഖപ്പെടുത്തിയ ചടങ്ങ് ദേശീയഗാനത്തോടെ സമാപിച്ചു.
















