ഏറ്റുമാനൂർ :പരിവർത്തിത ക്രൈസ്തവ ഐക്യവേദിയുടെ നേതൃത്വത്തിൽ ദലിത് ക്രിസ്ത്യൻ നേതൃത്വ സംഗമം ഏറ്റുമാനൂർ പ്രസ് ക്ലബ്ഹാളിൽ നടന്നു .
വിജയപുരം പഞ്ചായത്ത് മെമ്പർ
ബൈജു ചെറുകോട്ടയിൽ ഉദ്ഘാടനം ചെയ്തു.
പരിവർത്തിത ക്രൈസ്തവരുടെ ഏകീകരണം അനിവാര്യമാകണമെന്നും, സമൂഹ്യവും, സാമ്പത്തികവുമായ അഭിവൃദ്ധി ഉണ്ടാകണമെങ്കിൽ ദലിത് ക്രൈസ്തവർ ഒരു സമുദായ മായി മാറണമെന്നും, ബൈജു ചെറുകോട്ടയിൽ പറഞ്ഞു.
ദലിത് ക്രൈസ്തവർ നേരിടുന്ന പ്രതി സന്ധികളും, പരിഹാരങ്ങളും എന്ന വിഷയം വി. ഡി. ജോസ് അവതരിപ്പിച്ചു.യേശയ്യ ബെഞ്ചമിൻ, ബാബു വേങ്ങൂർ, വി. സി. സുനിൽ, അഡ്വ. ജോസ് ചെങ്ങേഴത്തു, പി. എം. രാജീവ്, എം. ടി. സജിമോൻ, കെ. എം. വീനസ്, ബാബു പാമ്പാടി, സാബു. എ. ജെ. എ. കെ. ലീലാമ്മ, സിബി കട്ടകത്ത്, ജോസ് ആച്ചിക്കൽ, റോയ് വർഗീസ്, ജോസ് കോട്ടപ്പുറം, എ . ഡി. കുര്യൻ തുടങ്ങിയവർ പ്രസംഗിച്ചു.















