പാലാ: പാലാ രൂപതാ യുവജനപ്രസ്ഥാനമായ എസ്.എം.വൈ.എം (SMYM)-ന്റെ 2025 പ്രവർത്തനവർഷത്തെ റിപ്പോർട്ട് ‘മറുപടി’ പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന് കൈമാറി. പാലാ ബിഷപ്പ് ഹൗസിൽ എസ്.എം.വൈ.എം രൂപത പ്രസിഡന്റ് അൻവിൻ സോണി ഓടച്ചുവട്ടിൽ റിപ്പോർട്ട് സമർപ്പിച്ചു.
രൂപതയിലെ യുവജനങ്ങൾക്കായി കഴിഞ്ഞ ഒരു വർഷം സംഘടിപ്പിച്ച വിവിധ കർമ്മപദ്ധതികളുടെയും ആത്മീയ-സാമൂഹിക പ്രവർത്തനങ്ങളുടെയും സമഗ്രമായ വിവരണമാണ് ‘മറുപടി’ എന്ന റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.












