സാഹിത്യപുരസ്‌കാരസമര്‍പ്പണം
ഏറ്റുമാനൂര്‍: പി.പി. നാരായണന്‍ പുരസ്‌കാര സമിതിയുടെആറാമത് സാഹിത്യ പുരസ്‌കാരസമര്‍പ്പണം
ഏറ്റുമാനൂര്‍ പ്രസ്ക്ലബ് ഹാളിൽ നടന്നു.സാലിച്ചന്‍ പുത്തന്‍ചിറ എഴുതിയ കടല്‍ എന്ന കവിതയും,
കുറവിലങ്ങാട് സെന്റ് മേരീസ് ഹൈസ്‌കൂള്‍ അധ്യാപകന്‍ ജിജോ ജോസഫ് എഴുതിയ കുളക്കോഴി എന്ന കഥയുമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്.
മുന്‍ വിവരവകാശകമ്മീഷണര്‍ ഡോ.കുര്യാസ്‌കുമ്പളക്കുഴി പുരസ്‌കാരങ്ങള്‍ നല്കി.
ഡോ. വി.ആര്‍. ജയചന്ദ്രന്‍ അധ്യക്ഷതവഹിച്ചു.
ജെ.ആര്‍. കുറുപ്പ് ,സെബാസ്റ്റ്യന്‍ വട്ടമറ്റം, ബാലഗോപാലന്‍പേരൂര്‍,ഡോ.ദിവ്യഎസ്.കേശവന്‍, ജയശ്രീപള്ളിക്കല്‍,ബ്രസിലിജോസ് എന്നിവര്‍ പ്രസംഗിച്ചു.












