കൊല്ലത്ത് യുവാക്കൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകാൻ സിപിഐഎം. കുണ്ടറയിൽ ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറർ എസ് ആർ അരുൺ ബാബുവിനെ മത്സരിപ്പിച്ചേക്കും.
എംഎൽഎ എം മുകേഷിന് ഇനി സീറ്റില്ല. കൊല്ലത്ത് ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. എസ് ആർ രാഹുൽ, ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി ഡി. ഷൈൻ ദേവ് എന്നീ പേരുകൾ പരിഗണനയിൽ.
കുണ്ടറ മണ്ഡലമാണ് സിപിഐഎം ഏറെ പ്രാധാന്യത്തോടെ കാണുന്ന മണ്ഡലം. നിലവിൽ യുഡിഎഫ് സ്ഥാനാർഥിയായി പിസി വിഷ്ണുനാഥ് മത്സരിക്കുന്ന മണ്ഡലമാണ്.












