ശബരിമല സ്വർണക്കൊള്ള കേസിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ ഉടൻ മൊഴി രേഖപ്പെടുത്താൻ വിളിക്കും.
നോട്ടീസ് നൽകിയാവും അടൂർ പ്രകാശിനെ വിളിപ്പിക്കുക. മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ എസ്.ഐ.ടിക്ക് മുന്നിൽ ഹാജരായ വിവരം ഫേസ്ബുക്കിലൂടെ സ്ഥിരീകരിച്ചു.
പകൽ വെളിച്ചത്തിൽ എം.എൽ.എയുടെ ബോർഡ് വെച്ച കാറിൽ പോയാണ് മൊഴി നൽകിയതെന്നും പുറത്തുവരുന്ന മൊഴി വിവരങ്ങൾ തെറ്റാണെന്നും കടകംപള്ളി സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറച്ചു.












