- വെട്ടിമുകൾ : വെട്ടിമുകൾ വിക്ടറി ലൈബ്രറി & റീഡിങ് റൂമിന്റെ ഈ വർഷത്തെ ക്രിസ്തുമസ് പുതുവത്സരാഘോഷം 2025 ഡിസംബർ 22-ാം തീയതി തിങ്കളാഴ്ച 5:30 പി. എം ന് ലൈബ്രറി അങ്കണത്തിൽ വച്ച് നടത്തപ്പെട്ടു .
പ്രസിഡന്റ് സിറിൾ. ജി. നരിക്കുഴി അധ്യക്ഷത വഹിച്ചു. വെട്ടിമുകൾ സെന്റ് മേരീസ് പള്ളി വികാരി റവ. ഫാ. സിറിൾ നാൽപ്പതാംകളം ക്രിസ്തുമസ് സന്ദേശം നൽകി . മുൻസിപ്പൽ കൗൺസിലർമാരായ ശ്രീമതി ലൗലി ജോർജ്, ഇ. എസ് ബിജു, ലൈബ്രറി താലൂക്ക് കൗൺസിൽ അംഗം ഡോ. വി ആർ ജയചന്ദ്രൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു .
ക്രിസ്തുമസ് ആഘോഷത്തോടനുബന്ധിച്ച് കുട്ടികളുടെ കരോൾ ഗാനങ്ങളും സുപ്രസിദ്ധ സിനിമ സീരിയൽ താരം ജി. ജഗദീഷ് സ്വാമിയാശാന്റെ ക്രിസ്തുമസ് പാപ്പ വേഷവും ആഘോഷത്തിന് നിറവേകി. വൈസ് പ്രസിഡന്റ് ജോസഫ് തോമസ് പാലക്കൽ സ്വാഗതവും സെക്രട്ടറി ജോസ് എം.ഡി നന്ദിയും പറഞ്ഞു.












