ഏറ്റുമാനൂര്‍:മികച്ച അവലംബിത തിരക്കഥക്കുള്ള(ബെയ്ഗന്‍ വില്ല) സംസ്ഥാന ചലച്ചിത്ര പുരസ്‌കാരംനേടിയ ഏറ്റുമാനൂര്‍ സ്വദേശി ലാജോ ജോസിനെ ഏറ്റുമാനൂര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സിന്റ നേതൃത്വത്തില്‍ ആദരിച്ചു.
മന്ത്രി വി.എന്‍.വാസവന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.ഏറ്റുമാനൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് ജി മനോജ് കുമാര്‍ അധ്യക്ഷനായിരുന്നു. സെക്രട്ടറി ശ്രീജിത്ത് നെല്ലിശ്ശേരി, എക്‌സിക്യൂട്ടീവംഗങ്ങളായ പി. കെ. അബ്ദുല്‍ സമദ്, ജെ. എം. സജീവ്, പി. എച്ച്.ഇക്ബാല്‍, വി. ജെ. സെബാസ്റ്റ്യന്‍, ഷമി മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.












