spot_img

പ്രഭാത വാർത്തകൾ 2025 ഡിസംബർ 16

spot_img

Date:

വാർത്തകൾ

🗞️👉 രാമപുരം കോളേജിൽ റോഡ് സുരക്ഷാ ബോധവൽക്കരണ ക്‌ളാസ് നടത്തി

രാമപുരം മാർ ആഗസ്തീനോസ് കോളേജ് വിദ്യാർഥികൾക്കായി ലയൺസ്‌ ക്ലബ് ഓഫ് ടെമ്പിൾ രാമപുരത്തിന്റെ ആഭിമുഖ്യത്തിൽ റോഡ് സുരക്ഷാ ബോധവൽക്കരണ ക്‌ളാസ് നടത്തി. വർദ്ധിച്ചു വരുന്ന വാഹനാപകടങ്ങൾക്ക് അറുതി വരുത്തുന്നതിനായി യുവജനങ്ങളെ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായാണ് ക്‌ളാസ്സ്‌ സംഘടിപ്പിച്ചത്. ഉഴവൂർ ആർ ടി ഒ. ഫെമിൽ ജെയിംസ് തോമസ് ബോധവൽക്കരണ ക്‌ളാസ് നയിച്ചു. കോളേജ് മാനേജർ റവ. ഫാ.ബർക്കുമാൻസ് കുന്നുംപുറം ഉദ്‌ഘാടനം നിർവ്വഹിച്ചു. പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ അധ്യക്ഷത വഹിച്ചു, കോർഡിനേറ്റർ സിബി മാത്യു, ലയൺസ്‌ ക്ലബ് പ്രസിഡന്റ് കെ എൻ വി ആചാരി, വൈസ് പ്രിൻസിപ്പൽമാരായ ഫാ. ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരായ രാജീവ് ജോസഫ്, പ്രകാശ് ജോസഫ്, നിർമ്മൽ കുര്യാക്കോസ് കോളേജ് യൂണിയൻ ചെയർമാൻ ശ്രാവൺ ചന്ദ്രൻ ടി ജെ. തുടങ്ങിയവർ പ്രസംഗിച്ചു.

🗞️👉 പാലാ രൂപത പിതൃവേദിക്ക് പുതിയ നേതൃത്വനിര

പാലാ: പിതാക്കൻമാരുടെ സംഘടനയായ പിതൃ്യവേദി 2026-2027 വർഷത്തേ യ്ക്കുള്ള പുതിയ ഭരണസമിതിയുടെ തിരഞ്ഞെടുപ്പ് ഡിസംബർ മാസം 14-ാം തീയതി ഞായറാഴ്‌ച ഉച്ചകഴിഞ്ഞ് 2.30 ന് ഷലോം പാസ്റ്ററൽ സെൻ്ററിൽ വച്ച് നടത്തപ്പെട്ടു. ‘ഒരു നല്ല നേതാവ്’ എന്ന വിഷയത്തെക്കുറിച്ച് റവ.ഡോ. ജോസഫ് കടുപ്പിൽ ക്ലാസ്സ് നയിച്ചു. പിതൃവേദി ഡയറക്‌ടർ റവ. ഫാ. ജോസഫ് നരിതൂക്കിൽ ഏവർക്കും സ്വാഗതം ആശംസിച്ചു. പാലാ രൂപത വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് തിരഞ്ഞെടുപ്പ് പ്രക്രിയകൾക്ക് നേതൃത്വം നല്‌കി സംസാരിച്ചു.

🗞️👉 ജഡ്ജിയമ്മാവൻ കോവിലിൽ ദർശനം നടത്തി രാഹുല്‍ മാങ്കൂട്ടത്തില്‍

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ കോട്ടയത്ത്. ചെറുവള്ളി ദേവീക്ഷേത്രത്തിലെ ജഡ്ജിയമ്മാവൻ കോവിലിൽ സന്ദർശനം നടത്തുന്നു. അമ്പലത്തിലെ പതിവ് പൂജകൾക്ക് ശേഷമേ ജഡ്ജിയമ്മാവൻ കോവിലിൽ ചടങ്ങ് ആരംഭിക്കൂ.

🗞️👉 ഡൽഹി വായുമലിനീകരണം രൂക്ഷം, നഴ്‌സറി മുതൽ അഞ്ച് വരെ ക്ലാസുകൾ ഓൺലൈൻ ആക്കി

ഡൽഹി വായുമലിനീകരണംരൂക്ഷം. നഴ്‌സറി മുതൽ അഞ്ച് വരെ ക്ലാസുകൾ ഓൺലൈൻ ആക്കി. മലിനീകരണം രൂക്ഷമായതോടെയാണ് നടപടി. ഉത്തരവ് നിർബന്ധിതമായി സ്കൂളുകൾ പാലിക്കണം എന്ന് ഡൽഹി സർക്കാർ അറിയിച്ചു.

🗞️👉 പാലക്കാട് തിരുമിറ്റക്കോട് ആഫ്രിക്കന്‍ പന്നിപ്പനി; നാല് പഞ്ചായത്തുകളില്‍ പന്നിയിറച്ചി വില്‍പ്പനയ്ക്ക് നിരോധനം

പാലക്കാട് പട്ടാമ്പി തിരുമിറ്റക്കോട് പഞ്ചായത്തില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. നാല് പഞ്ചായത്തുകളില്‍ പന്നിയിറച്ചി വില്‍പ്പനയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി. ഇന്ന് വൈകീട്ടോടെയാണ് ചാഴിയാട്ടിരിയില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചത്. സമീപത്തെ ഫാമുകളില്‍ പന്നികള്‍ കൂട്ടത്തോടെ ചത്തിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. തിരുമിറ്റക്കോട്, നാഗല്‍ശ്ശേരി, തൃത്താല, ചാലിശ്ശേരി എന്നീ പഞ്ചായത്തുകളിലാണ് പന്നിയിറച്ചി വില്‍ക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

🗞️👉 പാനൂരിൽ സിപിഐഎം സ്‌തൂപം അടിച്ച് തകർത്തു; പിന്നിൽ ലീഗ് – കോൺഗ്രസ് പ്രവർത്തകരെന്ന് സിപിഐഎം

പാനൂർ കുന്നോത്തുപറമ്പിൽ സിപിഐഎം സ്തൂപം അടിച്ചു തകർത്തു. പാറാട് – കുന്നോത്തുപറമ്പ് റോഡിലെ സ്തൂപമാണ് തകർത്തത്. പാറാട് സർവീസ് സ്റ്റേഷന് സമീപം നടന്ന മുസ്ലീം ലീഗ് പ്രകടനത്തിനിടെയാണ് സ്തൂപം തകർത്തതായി പരാതി.

🗞️👉 ജയിലിൽ നിന്നിറങ്ങിയതിന് പിന്നാലെ ആദ്യ പോസ്റ്റുമായി രാഹുൽ ഈശ്വ‍ർ

ജയിലിൽ നിന്നിറങ്ങിയതിന് പിന്നാലെ ആദ്യ ഫേസ്ബുക്ക് പോസ്റ്റുമായി രാഹുൽ ഈശ്വ‍ർ. 16 ദിവസം ജയിലിൽ കിടന്നപ്പോൾ മെൻസ് കമ്മീഷൻ വേണം എന്ന ബോധ്യം കൂടി. കൂടുതൽ ശക്തമായി പോരാടുമെന്ന് ജയിൽ മോചിതനായ ശേഷമുള്ള ആദ്യം ഫേസ്ബുക്ക് പോസ്റ്റിൽ രാഹുൽ കുറിച്ചു.

🗞️👉 ഹോളിവുഡ് സംവിധായകൻ റോബ് റെയ്നറും, ഭാര്യയും മരിച്ച നിലയിൽ ; കൊലപാതകമെന്ന് സംശയം

എ ഫ്യു ഗുഡ്‌മെൻ, വെൻ ഹാരി മീറ്റ് സാലി, ഫ്‌ളിപ്പ്ഡ് തുടങ്ങിയ ക്ലാസിക്ക് ഹോളിവുഡ് ചിത്രങ്ങളുടെ സംവിധായകൻ റോബ് റെയ്‌നറിനെയും ഭാര്യ മിഷേൽ റെയ്‌നറിനെയും മരിച്ച നിലയിൽ കണ്ടെത്തി. ലോസ് ആഞ്ചലസിലുള്ള വീട്ടിൽ നടനും, സാമൂഹിക പ്രവർത്തകനും കൂടിയായ റോബ് റെയ്നറിനറിനെയും (78) മിഷേൽ റെയ്നറിനെയും കണ്ടെത്തിയ പോലീസിന്റെ മൊഴി നടന്നത് കൊലപാതകം ആവാമെന്നാണ്.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related