പാലാ: പിതാക്കൻമാരുടെ സംഘടനയായ പിതൃ്യവേദി 2026-2027 വർഷത്തേ യ്ക്കുള്ള പുതിയ ഭരണസമിതിയുടെ തിരഞ്ഞെടുപ്പ് ഡിസംബർ മാസം 14-ാം തീയതി ഞായറാഴ്‌ച ഉച്ചകഴിഞ്ഞ് 2.30 ന് ഷലോം പാസ്റ്ററൽ സെൻ്ററിൽ വച്ച് നടത്തപ്പെട്ടു. ‘ഒരു നല്ല നേതാവ്’ എന്ന വിഷയത്തെക്കുറിച്ച് റവ.ഡോ. ജോസഫ് കടുപ്പിൽ ക്ലാസ്സ് നയിച്ചു.
പിതൃവേദി ഡയറക്‌ടർ റവ. ഫാ. ജോസഫ് നരിതൂക്കിൽ ഏവർക്കും സ്വാഗതം ആശംസിച്ചു. പാലാ രൂപത വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് തിരഞ്ഞെടുപ്പ് പ്രക്രിയകൾക്ക് നേതൃത്വം നല്‌കി സംസാരിച്ചു. 2026-2027 പ്രവർത്തന വർഷത്തേയ്ക്കുള്ള പ്രസിഡൻ്റ് യഥാക്രമം ശ്രീ. ജോസ് തോമസ് മുത്തനാട്ട്, വൈസ് പ്രസിഡന്റ് ശ്രീ. സെബാസ്റ്റ്യൻ തോമസ് പനയ്ക്കക്കുഴി,
സെക്രട്ടറി ശ്രീ. ബിൻസ് ജോസ് തൊടുകയിൽ, ജോയിൻ്റ് സെക്രട്ടറി ശ്രീ. തങ്കച്ചൻ പുലിയാമറ്റം, ട്രഷറർ ശ്രീ. ജോർജ് ഡിസ്‌കൺ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. പാലാ രൂപതയിലെ എല്ലാ ഇടവകകളിൽ നിന്നുമുള്ള പ്രസിഡൻ്റുമാരാണ് സമ്മേളനത്തിൽ പങ്കെടുത്തത്. 4 മണിയോടുകൂടി യോഗം അവസാനിച്ചു.













