2025 നവംബർ 16 ശനി 1199 തുലാം 30
വാർത്തകൾ
🗞️👉 സൗഹൃദമത്സരത്തില്‍ ബ്രസീലിന് വിജയം
ആഫ്രിക്കന്‍ ശക്തികളായ സെനഗലുമായി നടന്ന സൗഹൃദമത്സരത്തില്‍ ബ്രസീലിന് രണ്ട് ഗോള്‍ ജയം. ലണ്ടനിലെ എമിറേറ്റ്‌സ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ 26-ാം മിനിറ്റില്‍ അറ്റാക്കര്‍ എസ്റ്റാവോയും 35-ാം മിനിറ്റില്‍ മധ്യനിരതാരം കാസമിറോയുമാണ് സ്‌കോര്‍ ചെയ്തത്. ബ്രസീല്‍ ആധിപത്യം പുലര്‍ത്തിയ ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയില്‍ ഗോള്‍ കണ്ടെത്താന്‍ ഇരുടീമുകള്‍ക്കുമായില്ല. കഴിഞ്ഞ ഒക്ടോബറില്‍ നടന്ന അന്താരാഷ്ട്ര സൗഹൃദ്ദ മത്സരത്തില്‍ ജപ്പാനോട് ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങിതായിരുന്നു. ഈ വിജയത്തോടെ അത് മറക്കാന്‍ രഴിയും. തുടക്കം മുതല്‍ ആക്രമണ ശൈലിയായിരുന്നു ബ്രസീല്‍ പുറത്തെടുത്തത്. അതിനുള്ള ഫലം ആദ്യപകുതിയില്‍ ലഭിച്ചു. വിനീഷ്യസ് ജൂനിയര്‍ അടക്കം പ്രമുഖ താരങ്ങളെല്ലാം ആദ്യഇലവനില്‍ വന്നട്ടുണ്ടായിരുന്നു.
🗞️👉 കാലിക്കറ്റ് സര്‍വകലാശാല വിസി നിയമനം: സെര്‍ച്ച് കമ്മിറ്റിയില്‍ നിന്ന് കണ്‍വീനര്‍ പിന്മാറി
കാലിക്കറ്റ് സര്‍വകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട് രൂപീകരിച്ച സെര്‍ച്ച് കമ്മിറ്റിയില്‍ നിന്ന് കണ്‍വീനര്‍ പിന്മാറി. ചാന്‍സലറുടെ പ്രതിനിധിയായ ഡോ. ഇലവാതിങ്കല്‍ ഡി ജമ്മീസ് ആണ് പിന്മാറിയത്. ഇനി സെര്‍ച്ച് കമ്മിറ്റിയില്‍ യുജിസിയുടെ പ്രതിനിധി മാത്രമാണ് അവശേഷിക്കുന്നത്. കണ്‍വീനറും പിന്മാറിയതോടെ കാലിക്കറ്റ് സര്‍വകലാശാല വിസി നിയമനം കുഴഞ്ഞ് മറിയുകയാണ്. ആദ്യം സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചപ്പോള്‍ അതില്‍ നിന്ന് സര്‍വകലാശാല പ്രതിനിധിയായ എ സാബു പിന്മാറിയിരുന്നു. എന്നാല്‍ അത് കാര്യമാക്കാതെ വി സി നിയമനവുമായി ബന്ധപ്പെട്ട നടപടികളുമായി ഗവര്‍ണര്‍ മുന്നോട്ടുപോകുകയാണ് ചെയ്തത്. സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചതിനെതിരേയും സ്വന്തമായി നോട്ടിഫിക്കേഷന്‍ ഇറക്കിയതിനെതിരേയും സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി രാജ്ഭവന്റെ വിശദീകരണം തേടാനിരിക്കുന്നതിനിടെയാണ് നിര്‍ണായക നീക്കമുണ്ടായിരിക്കുന്നത്.
🗞️👉 മലബാർ സഹോദയയ്ക്ക് കലാകിരീടം; സംസ്ഥാന സിബിഎസ്ഇ കലോത്സവം സമാപിച്ചു
മരങ്ങാട്ടുപള്ളി: കലയുടെയും സൗഹൃദത്തിന്റെയും വർണ്ണക്കാഴ്ചകൾക്ക് വിരാമമിട്ട് മരങ്ങാട്ടുപള്ളി ലേബർ ഇന്ത്യ പബ്ലിക് സ്കൂളിൽ നടന്ന സംസ്ഥാന സിബിഎസ്ഇ കലോത്സവം സമാപിച്ചു. വാശിയേറിയ കലാമത്സരങ്ങൾക്കൊടുവിൽ മലബാർ സഹോദയ ടീം ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സിബിഎസ്ഇ സ്കൂളുകളിൽ നിന്നുള്ള പ്രതിഭകൾ പങ്കെടുത്ത കലോത്സവം ഉന്നത നിലവാരം പുലർത്തി. നൃത്തം, സംഗീതം, നാടകം, ചിത്രരചന തുടങ്ങി വിവിധ വിഭാഗങ്ങളിലായി നൂറുകണക്കിന് വിദ്യാർത്ഥികളാണ് മാറ്റുരച്ചത്.
🗞️👉 മുളക്കുളത്ത് പശുവിന് രക്ഷകരായി അഗ്നിരക്ഷാ സേനാംഗങ്ങൾ
മുളക്കുളം പഞ്ചായത്ത് വാർഡ് 18 ൽ കാരിക്കോട് മനയ്ക്കപ്പടി എന്ന സ്ഥലത്ത് ശ്രീമതി. നളിനി എന്ന സ്ത്രീയുടെ വളർത്തു പശു സമീപമുള്ള ഉപയോഗശൂന്യമായ കുഴിയിൽ വീണ് മൃതപ്രായയായിക്കിടന്നത് സേനാംഗങ്ങൾ ഹോസ്, റോപ്പ് മറ്റു ആവശ്യമായ ഉപകരണങ്ങളും ഉപയോഗിച്ച് ജീവനോടെ കരയ്ക്കെടുത്ത് ഉടമസ്ഥയെ ഏല്പിച്ചു. ASTO TK പ്രകാശന്റെ നേതൃത്വത്തിൽ SFRO TK ജോഷി ദാസ്, FRO(D)KC മനു, FRO മാരായ TV വിധീഷ്, S പ്രവീൺ, അരുൺ മോഹൻ, ഗിരീഷ് KT, സുനൂപ് KS,ആദിത്ത് PR, വിവേക് ML, HG K S മോഹനൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
🗞️👉 ആം ആദ്മി പാർട്ടി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
ഏറ്റുമാനൂർ: ആം ആദ്മി പാർട്ടി
ഏറ്റുമാനൂർ നിയോജകമണ്ഡലത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികളെ ഏറ്റുമാനൂർ പ്രസ് ക്ലബ്ബിൽ നടന്ന പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ചു.
ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷനിൽ ഡിവിഷനിൽ പാർട്ടി നിയോജകമണ്ഡലം പ്രസിഡൻറ് അഭിലാഷ് കുര്യൻ പ്ലാംപറമ്പിൽ മത്സരിക്കും. കുമരം ഡിവിഷനിൽ പ്രൊഫ. കെ. സി. സണ്ണിയാണ്സ്ഥാനാർത്ഥി.
🗞️👉 മാർ സ്ലീവാ മെഡിസിറ്റിയിൽ ലോക പ്രമേഹ ദിനാചരണം നടത്തി
പാലാ . മാർ സ്ലീവാ മെഡിസിറ്റിയിൽ ലോക പ്രമേഹ ദിനാചരണം നടത്തി. ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ സന്ദേശം നൽകി. എൻഡോക്രൈനോളജി വിഭാഗം കൺസൾട്ടന്റുമാരായ ഡോ.ആനന്ദ്.എസ്, ഡോ.ജോൺസ് ടി ജോൺസൺ എന്നിവർ ബോധവൽക്കരണ സന്ദേശം നൽകി. ചീഫ് ഓഫ് മെഡിക്കൽ സർവ്വീസസ് എയർകോമഡോർ ഡോ.പൗളിൻ ബാബു ആശംസ നേർന്നു.
🗞️👉 വിഷവായുവും മലിനീകരണവും: കരൂർ റബർ ഫാക്ടറിയുടെ പ്രവർത്തനം നിർത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുന്നു
മീനച്ചിൽ റബർ മാർക്കറ്റിംഗ് & പ്രോസസ്സിംഗ് കോ – ഓപ്പറേറ്റീവ് സൊസൈറ്റിയുടെ (MRM & PCS) ഉടമസ്‌ഥതയിൽ കരൂരിൽ പ്രവർത്തിക്കുന്ന റബർ ഫക്ടറി കഴിഞ്ഞ 10 വർഷം പൂട്ടിക്കിടന്ന ശേഷം ഇപ്പോൾ യാതൊരു നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കാതെയും, ലൈസൻസുകൾ ഇല്ലാതെയും തുറന്നു പ്രവർത്തിച്ചു വരുന്നു. ഇപ്പോൾ നിലവിൽ ഫാക്ടറിയുടെ മാലിന്യം കുഴിച്ചുമൂടുന്നതിന് വലിയ കിണർ കുഴിക്കുകയാണ്. ഈ കിണറ്റിലെ ജലം സമീപത്തെ ജലസ്രോതസ്സുകളിൽ എത്തും. സമീപത്തെ കുടുംബങ്ങളിൽ ഒരു ഫങ്ഷൻ നടത്താൻ പറ്റാത്ത അവസ്‌ഥയാണ്. ഈ ഫാക്ടറി പ്രവർത്തനം ഉടൻ നിർത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പരിസരവാസികൾ ഞായറാഴ്ച -വൈകിട്ട് 4:00 മണിയ്ക്ക് വമ്പിച്ച പ്രതിഷേധയോഗം വെള്ളച്ചൂരിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.പരിപാടികൾ വിശദീകരിച്ചതാണെന്ന് വാർത്താസമ്മേളനത്തിൽ വിനോദ് കാടങ്കാവിൽ കുട്ടി പുത്തൻപുരയിൽ, ബിജു ടി ഡി ,സണ്ണി തെരുവിൻകുന്നേൽ,കുര്യാച്ചൻ മഞ്ഞ കുന്നേൽ,,തോംസൺ ചെമ്പളായിൽ,സലി കാവുങ്കൽ തുടങ്ങിയവർ സംസാരിച്ചു












