പി എം ശ്രീ വിവാദം യോഗത്തിൽ ചർച്ചയാകുമെന്നാണ് സൂചന. പി എം ശ്രീ വിഷയം യോഗത്തിന്റെ അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും അംഗങ്ങൾ ഉന്നയിക്കുകയാണെങ്കിൽ ചർച്ച ചെയ്യും എന്നാണ് നേതൃത്വം നൽകുന്ന സൂചന.
അതേസമയം പി എം ശ്രീ വിഷയം ഗൗരവ സ്വഭാവം ഉള്ളതാണെന്നും, യോഗത്തിൽ ചർച്ച ആകുമെന്നുമാണ് പോളിറ്റ് ബ്യുറോ അംഗങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന. .
പിഎം ശ്രീ വിവാദത്തിൽ സിപിഐയുമായുള്ള തർക്കം പരിഹരിക്കാൻ സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബിയും ഇടപെട്ടിരുന്നു. ആ സാഹചര്യത്തിൽ ഇക്കാര്യം പിബിയിൽ ഉയർന്ന് വരാനാണ് സാധ്യത.












