പാലാ വിഷൻ ന്യൂസ്
2025 നവംബർ 12 ബുധൻ 1201 തുലാം 26
ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.
https://chat.whatsapp.com/DkiLBUZTUEBLgFENZzaHY9?mode=ems_share_c
📰 ഡൽഹി സ്‌ഫോടനം, സുരക്ഷാവിഷയങ്ങൾ
- ഡൽഹി സ്‌ഫോടനത്തിൽ കേന്ദ്രസർക്കാരിനെതിരേ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ രൂക്ഷവിമർശനം ഉന്നയിച്ചു. സംഭവത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവെയ്ക്കണമെന്ന് ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് ആവശ്യപ്പെട്ടു.
- ചെങ്കോട്ട മെട്രോ സ്‌റ്റേഷന് സമീപം നടന്ന സ്‌ഫോടനത്തിന് കാരണക്കാരായവരെ ഉടൻ കണ്ടെത്തി ശിക്ഷ നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു.
- തിങ്കളാഴ്ച ഡൽഹിയെ പിടിച്ചുകുലുക്കിയ സ്‌ഫോടനത്തെത്തുടർന്ന് രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. നഗരത്തിലേക്ക് പ്രവേശിക്കുന്ന എല്ലാ അതിർത്തി റോഡുകളിലും പോലീസ് പരിശോധന കർശനമാക്കി.
- തിങ്കളാഴ്ച ഡൽഹിയെ പിടിച്ചുകുലുക്കിയ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട ഒരാളുടെ മൃതദേഹം മരത്തിന് മുകളിൽനിന്ന് തൂങ്ങിക്കിടക്കുന്ന നിലയിൽ കണ്ടെത്തി.
- ചെങ്കോട്ടയിലെ സ്‌ഫോടനവുമായി ബന്ധപ്പെട്ട പുതിയ റിപ്പോർട്ടുകൾ അനുസരിച്ച്, സംഭവം ചാവേർ ആക്രമണമല്ലെന്ന് സൂചനയുണ്ട്. ഡോ. ഉമർ സ്‌ഫോടകവസ്തുക്കൾ കാറിൽ കടത്തിക്കൊണ്ടുപോകുമ്പോൾ പൊട്ടിത്തെറിച്ചെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
- ഡൽഹി ചെങ്കോട്ട മെട്രോ സ്‌റ്റേഷന് സമീപം ഒട്ടേറെപ്പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനത്തിന് പിന്നിലുള്ളവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഭൂട്ടാനിലെ പൊതുപരിപാടിയിൽ പറഞ്ഞു.
- ചാവേറാക്രമണത്തിനുപിന്നാലെ ആഭ്യന്തരമന്ത്രി അമിത് ഷായുടെ വീട്ടിൽ സുരക്ഷാ ഏജൻസി തലവന്മാർ പങ്കെടുത്ത ഉന്നതതല യോഗം ചേർന്നു. ഇത് രണ്ടാം തവണയാണ് യോഗം ചേർന്നത്.
🌎 അന്താരാഷ്ട്ര വാർത്തകൾ
- സിറിയയുടെ വിജയത്തിന് ആവശ്യമായതെല്ലാം ചെയ്യുമെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. സിറിയയുടെ പ്രസിഡൻ്റ് അഹ്മദ് അശ്ശറായുമായി വൈറ്റ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണു പ്രഖ്യാപനം.
- സിറിയൻ പ്രസിഡൻ്റ് അഹമ്മദ് അൽഷാരയുമായുള്ള വൈറ്റ് ഹൗസ് കൂടിക്കാഴ്ചയുടെ പശ്ചാത്തലത്തിൽ, സിറിയയിലെ പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികളുടെയും മറ്റ് ന്യൂനപക്ഷങ്ങളുടെയും ദുരവസ്ഥയിൽ ഇടപെടൽ തേടി എൺപതിലധികം ക്രിസ്ത്യൻ നേതാക്കൾ ട്രംപിന് കത്ത് കൈമാറി.
- പാകിസ്ഥാൻ സർക്കാരിൻ്റെ 27-ാമത് ഭരണഘടന ഭേദഗതി ബിൽ പ്രകാരം രാജ്യത്തിൻ്റെ കരസേനാ മേധാവി അസിം മുനീറിന് കൂടുതൽ അധികാരങ്ങൾ ലഭിച്ചു. സൈന്യത്തിൻ്റെ മൊത്തത്തിലുള്ള കമാൻഡറായി ചുമതലയേൽക്കുന്ന അദ്ദേഹം പ്രതിരോധ സേനാ മേധാവിയായി പുതിയ സ്ഥാനമേൽക്കും.
- അമേരിക്കയെ വലച്ച ഗുരുതര ധനപ്രതിസന്ധിക്ക് അറുതിയായി. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഷട്ട്ഡൗൺ അവസാനിപ്പിച്ച് ധനവിനിയോഗ ബിൽ സെനറ്റ് പാസാക്കി. എന്നാൽ ഷട്ട്ഡൗൺ ഏതാനും ദിവസംകൂടി നീളും.
- ഇന്ത്യയുമായി യുക്തിപൂർവമായ ഇടപാടിന് ഒരുങ്ങുകയാണെന്നും തീരുവ കുറയ്ക്കാൻ പദ്ധതിയുണ്ടെന്നും യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. റഷ്യയുമായുള്ള എണ്ണ വ്യാപാരം മൂലമാണ് ഇന്ത്യ ഇത്രയും ഉയർന്ന തീരുവകൾ നേരിടുന്നതെന്നും ട്രംപ് പറഞ്ഞു.
- ചാവേറാക്രമണത്തിന് പിന്നാലെ മുൻപെങ്ങും കണ്ടിട്ടില്ലാത്ത തരത്തിൽ ജാഗ്രതാ നിർദേശം പ്രഖ്യാപിച്ച് പാകിസ്താൻ. വ്യോമസേനാംഗങ്ങൾക്ക് പാകിസ്താൻ കനത്ത മുന്നറിയിപ്പ് നൽകി.
- പാകിസ്താനിൽ ഇസ്ലാമാബാദ് കോടതി സമുച്ചയത്തിന് സമീപത്തായി കാർ പൊട്ടിത്തെറിച്ച് 12 പേർ കൊല്ലപ്പെടുകയും 20-ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിലേറെയും അഭിഭാഷകരാണെന്നാണ് വിവരം.
- തുർക്കിയുടെ സൈനിക ചരക്കുവിമാനം ജോർജിയ-അസർബെയ്ജാൻ അതിർത്തിയിൽ തകർന്നു വീണു. വിമാനത്തിൽ 20 സൈനികർ ഉണ്ടായിരുന്നു.
ദേശീയ/സംസ്ഥാന രാഷ്ട്രീയവും ക്രമസമാധാനവും
- ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ രണ്ടാം ഘട്ടത്തിലെ വോട്ടെടുപ്പ് അവസാനിച്ചു. വൈകുന്നേരം അഞ്ച് വരെ 67.14% ആണ് പോളിംഗ് ശതമാനം.
- ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലെ എക്സിറ്റ് പോൾ ഫലങ്ങളിൽ എൻഡിഎയ്ക്ക് മുന്നേറ്റം. പീപ്പിൾസ് പൾസിൻ്റെ എക്സിറ്റ് പോളിൽ 133-159 സീറ്റുകൾ എൻഡിഎ നേടുമെന്നാണ് പ്രവചനം.
- ഉത്തർപ്രദേശിലെ ബല്ലിയയിൽ അനധികൃതമായി ഉച്ചഭാഷിണി ഉപയോഗിച്ച 17 മോസ്‌കുകൾക്കെതിരേ കേസ് എടുത്തു.
- ബിഹാറിലെ മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഷക്കീൽ അഹമ്മദ് കോൺഗ്രസിൽനിന്നു രാജിവച്ചു.
- ഛത്തീസ്‌ഗഡിൽ ബിജാപുർ ജില്ലയിലെ ഇന്ദ്രാവതി നാഷണൽ പാർക്ക് മേഖലയിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ ആറ് മാവോയിസ്റ്റുകളെ വധിച്ചു.
- ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തതിന് പാലക്കാട് മണ്ണാർക്കാട് എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റൻ്റ് ഇൻസ്‌പെക്ടർ കെ.വി. ഷൺമുഖനെ സസ്‌പെൻഡ് ചെയ്തു.
മറ്റ് പ്രധാന സംഭവങ്ങൾ
- മേയ് 25ന് കടലിൽ മുങ്ങിയ എംഎസ്‌സി എൽസ–3 കപ്പലിൻ്റേതെന്നു കരുതുന്ന കണ്ടെയ്നറിൻ്റെ ഭാഗം കോവളത്ത് കടലിനടിയിൽ കണ്ടെത്തി.
- ഡൽഹിയിലെ എയർ ക്വാളിറ്റി ഇൻഡക്സ് (AQI) ഈ വർഷം ആദ്യമായി ‘അതീവ ഗുരുതരം’ എന്ന നിലയിലേക്ക് മാറി, ചൊവ്വാഴ്ച വൈകുന്നേരം AQI 428 രേഖപ്പെടുത്തി.
- വാഹനാപകടത്തെത്തുടർന്ന് മസ്തിഷ്കമരണം സംഭവിച്ച പാലാ മുണ്ടുപാലം സ്വദേശിനി റോസമ്മ ഉലഹന്നാൻ്റെ രണ്ടു വൃക്കകൾ, കരൾ, രണ്ടു നേത്രപടലങ്ങൾ എന്നിവ അഞ്ചുപേർക്ക് ദാനം ചെയ്തു.
- സ്കൂളിൽനിന്ന് ഇറങ്ങിപ്പോയ നാലാംക്ലാസ് വിദ്യാർഥിയെ തിരികെ കൊണ്ടുവന്ന അധ്യാപകനെ സ്കൂളിൽ കയറി ആക്രമിച്ച വിദ്യാർഥിയുടെ പിതാവിനെ (ധനേശ്/മുത്തു-40) പോലീസ് അറസ്റ്റ് ചെയ്തു.
- പുത്തൂർ (തൃശൂർ) സുവോളജിക്കൽ പാർക്കിൽ സുരക്ഷാ വീഴ്ചയെത്തുടർന്ന് പത്ത് മാനുകൾ കൂട്ടത്തോടെ ചത്തു. തെരുവുനായ്ക്കൾ ആക്രമിച്ചതാകാനാണ് സാധ്യത.
- ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ മുൻ ദേവസ്വം കമ്മീഷണർ എൻ. വാസുവിനെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) അറസ്റ്റ് ചെയ്തു. അദ്ദേഹം കേസിൽ മൂന്നാം പ്രതിയാണ്.
- എൻ. വാസു അറസ്റ്റിലായതോടെ ശബരിമല സ്വർണക്കൊള്ളയിൽ സിപിഎം നേതൃത്വത്തിനും പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. ദേവസ്വം മന്ത്രിമാരെയും ദേവസ്വം ബോർഡുകളെയും പ്രതിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
⛪ മതപരവും മറ്റ് കാര്യങ്ങളും
- ഗുരുവായൂർ ക്ഷേത്രത്തിൽ നവംബർ മാസത്തെ ഭണ്ഡാര വരവായി 5,27,33,992 രൂപയും 1.977 കിലോ സ്വർണവും 12 കിലോയിലധികം വെള്ളിയും ലഭിച്ചു. പിൻവലിച്ച 2000, 1000, 500 രൂപയുടെ കറൻസികളും ലഭിച്ചു.
- പൊന്തിഫിക്കൽ ഭവനത്തിൻ്റെ പുതിയ ഉപാധ്യക്ഷനായി അഗസ്റ്റീനിയൻ വൈദികനും നൈജീരിയൻ സ്വദേശിയുമായ ഫാ. എഡ്‌വേർഡ് ഡാനിയാങ് ദാലെങ്ങിനെ ലെയോ പതിനാലാമൻ പാപ്പ നിയമിച്ചു.
- കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കു കീഴിലെ ന്യൂനപക്ഷ പദവിയുള്ള എയ്ഡഡ് കോളജുകളിൽ പ്രിൻസിപ്പൽ നിയമനത്തിന് മാനേജ്മെൻ്റിനുള്ള അധികാരം റദ്ദാക്കി സിൻഡിക്കറ്റിലെ സിപിഎം അംഗങ്ങൾ.












