കടുത്തുരുത്തി: ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷന്‍ (എകെപിഎ) 41-ാമത് ജില്ലാ സമ്മേളനം കടുത്തുരുത്തിയില്‍ നടന്നു. സെന്റ് ആന്റണീസ് പാരീഷ് ഹാളില്‍ നടന്ന ജില്ലാസമ്മേളനം മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷാജി തോമസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോണ്‍സണ്‍ കൊട്ടുകാപള്ളി, പഞ്ചായത്ത് പ്രസിഡന്റ് എന്‍.ബി. സ്മിത, സെന്റ് മേരീസ് ക്‌നാനായ വലിയപള്ളി വികാരി ഫാ.ജോണ്‍സണ്‍ നീലനിരപ്പേല്‍,
സനിമാ താരം മീനാക്ഷി അനൂപ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിന്‍സി എലിസബത്ത്, സംസ്ഥാന ജനറല്‍ സെക്രട്ടറി ബിനോയ് കളളാട്ടുകുഴി, സംസ്ഥാന വൈസ് പ്രസിഡന്റ് ജെയ്‌സണ്‍ ഞൊങ്ങണിയില്‍, സംസ്ഥാന സെക്രട്ടറി എം.എസ്. അനില്‍, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ബഷീര്‍ മേത്തര്‍, സാജു പി. നായര്‍, എ.വി. അജയ്, ജില്ലാ സെക്രട്ടറി സൂരജ് ഫിലിപ്പ്, ജില്ലാ ട്രഷറര്‍ ബിനേഷ് ജി.പോള്‍, സ്വാഗത സംഘം ചെയര്‍മാന്‍ അനീഷ് കാണക്കാരി എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തിന് മുന്നോടിയായി സമ്മേളനവേദിയില്‍ നിന്നും ടൗണിലൂടെ പ്രകടനവും നടന്നു
ഫോട്ടോ ക്യാപ്- ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷന്‍ (എകെപിഎ) 41-ാമത് ജില്ലാ സമ്മേളനം മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു












