തദ്ദേശ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തിൽ മുന്നണി വിപുലീകരണത്തെക്കുറിച്ചുള്ള ആലോചനകൾ ശക്തമാക്കി യു ഡി എഫ് നേതൃത്വം. ഇടത് മുന്നണിയുമായി തെറ്റിപ്പിരിഞ്ഞ പി വി അൻവറും എൻ ഡി എയിൽ നിന്നകന്ന സി കെ
ജാനുവിനെയും യു ഡി എഫിലേക്ക് എത്തിക്കാനുള്ള ആലോചനകളാണ് ഇപ്പോൾ സജീവമായിരിക്കുന്നത്. യു ഡി എഫ് പ്രവേശന കാര്യത്തിൽ പലവട്ടം ചർച്ചകൾ വഴിതെറ്റിപ്പോയ പി വി അൻവറിന്‍റെ കാര്യത്തിൽ എന്താകും തീരുമാനം എന്നത് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നതാണ്.
അൻവറിനോടുള്ള എതിർപ്പ് യു ഡി എഫ് നേതൃത്വത്തിന് മാറി എന്നാണ് വ്യക്തമാകുന്നത്. ഈ സാഹചര്യത്തിൽ മുൻ നിലമ്പൂർ എം എൽ എയുടെ മുന്നണി പ്രവേശനത്തിന് സാധ്യതയേറുകയാണ്.












