എറണാകുളം തമ്മനത്ത് വാട്ടർ അതോറിറ്റിയുടെ ജലസംഭരണി തകർന്നതിനെ തുടർന്ന് കുടിവെള്ള വിതരണം വൈകുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. അടിയന്തര യോഗം ചേർന്നതിന് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.
കുടിവെള്ളത്തിന്റെ പമ്പിങ് നാളെ വൈകിട്ടോ മറ്റന്നാളെയോ ആയി മാത്രമേ പുനരാരംഭിക്കൂ. ദിവസേന മൂന്ന് തവണ പമ്പിങ് നടത്തും. വെള്ളം എത്താത്തിടത്തേക്ക് ടാങ്കർ ലോറികളിൽ വെള്ളം എത്തിക്കാനുള്ള സൗകര്യങ്ങൾ ചെയ്യും.
പന്ത്രണ്ടര ലക്ഷത്തിന്റെ നാശനഷ്ടങ്ങളാണ് പ്രദേശത്ത് ഉണ്ടായിട്ടുള്ളതെന്നാണ് ജില്ലാ കളക്ടർ സമർപ്പിച്ച പ്രാഥമിക കണക്കിൽ വ്യക്തമാക്കിയിരിക്കുന്നതെന്നും മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കി.












