പാലാ :അമിത വേഗതയിൽ കാറുമായി പരാക്രമം നടത്തിയ യുവാവ് പിടിയിൽ. ഭരണങ്ങാനം തലപ്പുലത്ത് അമിത വേഗതയിലെത്തി തെള്ളിയാമറ്റം ഭാഗത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിൽ ഇടിപ്പിച്ചു കടന്നു കളഞ്ഞ യുവാവിനെ പ്രദേശവാസികൾ പിന്തുടർന്ന് പിടികൂടി പോലീസിൽ ഏൽപ്പിച്ചു..മേലുകാവ് സ്വദേശി ജോവാൻ (20) ആണ് പിടിയിലായത്.
ഇന്നലെ രാത്രി പതിനൊന്നു മണിയോടെ വീട്ടിപ്പറമ്പ് ഭാഗത്തുനിന്നും അമിത വേഗതയിലെത്തിയ കാറാ ണ് ഇലക്ഷനുമായി ബന്ധപ്പെട്ട മീറ്റിംഗ് കഴിഞ്ഞിറങ്ങിയ പ്രദേശ വാസികളുടെ ഇടയിലേക്ക് ഓടിച്ചു കയറ്റിയത്.. ആളുകൾ ഓടിമാറിയത്തിനാൽ ഒഴിവായത് വൻ ദുരന്തമാണ്..
സമീപത്തായി പാർക്ക് ചെയ്തിരുന്ന മറ്റൊരു കാറിൽ ഇടിച്ചു തകർന്നിട്ടും വാഹനം നിർത്താതെ പോയ ജോവാനെ പ്രദേശവാസികൾ പിന്തുടർന്ന് പിടികൂടി ഈരാറ്റുപേട്ട പോലീസിൽ ഏൽപ്പിക്കുകയായിരുന്നു…
പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലും കൊലവിളി തുടർന്ന യുവാവിനെ ഏറെ പണിപ്പെട്ടാണ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്..












