പെരിങ്ങുളം: പെരിങ്ങുളം സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ ആൺകുട്ടികൾക്കായി നിർമിച്ച പുതിയ ടോയ്‌ലറ്റ് ബ്ലോക്കിന്റെ ഉദ്ഘാടനം, വാർഡ് മെമ്പർ ശ്രീ. പി.യു. വർക്കി (സി.കെ. കുട്ടപ്പൻ)നിർവഹിച്ചു. മെമ്പർ ശുചിത്വ മിഷൻ്റെ ഫണ്ടിൽ നിന്നും അനുവദിച്ച 3 ലക്ഷം രൂപ
ഉപയോഗിച്ച് നിർമ്മിച്ച ടോയ്‌ലറ്റ് ബ്ലോക്കിന്റെ ഉദ്ഘാടനത്തിൽ സ്കൂൾ മാനേജർ റവ.ഫാ. ജോർജ് മടുക്കാവിൽ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ശ്രീ ജോസുകുട്ടി ജേക്കബ് സ്വാഗതം പറഞ്ഞു. സ്കൂൾ അസിസ്റ്റൻ്റ് മാനേജർ റവ.ഫാ. സജി അമ്മോട്ടുകുന്നേൽ, സീനിയർ അസിസ്റ്റൻ്റ് ഡോ. അനിറ്റ് ജോസ്
സ്കൂൾ ലീഡർ കുമാരി അനബൽ അന്ന ജോസ്, സ്കൂൾ ചെയർമാൻ മാസ്റ്റർ തോമസുകുട്ടി ജോർജ്ജ് എന്നിവർ ആശംസകൾ അർപ്പിച്ചു. അധ്യാപക പ്രതിനിധി ശ്രീമതി റെജി ഫ്രാൻസിസ് കൃതജ്ഞത രേഖപ്പെടുത്തി.












