പാലാ: ലോഗോസ് ഫാമിലി 2025 മത്സരത്തിന്റെ ഫലം പ്രഖ്യാപിച്ചു. കടുത്ത മത്സരത്തിനൊടുവിൽ കുറവിലങ്ങാട് നിന്നുള്ള DINTA & FAMILY ഒന്നാം സ്ഥാനം കരസ്ഥമാക്കി.
രണ്ടാം സ്ഥാനം അരുവിത്തുറയിൽ നിന്നുള്ള BLASE & FAMILY – ക്ക് ലഭിച്ചു. മാറികാട്ടുപള്ളിയിൽ നിന്നുള്ള BENNY & FAMILY – യാണ് മൂന്നാം സ്ഥാനം നേടിയത്.
മത്സരത്തിൽ പങ്കെടുത്ത എല്ലാ കുടുംബങ്ങൾക്കും പ്രോത്സാഹന സമ്മാനങ്ങൾ വിതരണം ചെയ്തു. കുടുംബ ബന്ധങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് സംഘടിപ്പിച്ച ഈ പരിപാടി വലിയ വിജയമായിരുന്നു.












