പി എം ശ്രീ ധാരണാപത്രത്തില്‍ വീഴ്ച സമ്മതിച്ച് സിപിഐഎം. മന്ത്രിസഭയിലും ഇടതു മുന്നണിയില്‍ പൂര്‍ണമായ അര്‍ഥത്തിലും ചര്‍ച്ച നടത്താതിരുന്നത് വീഴ്ചയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി
എംവി ഗോവിന്ദന് തുറന്നു സമ്മതിച്ചു. വിവാദം അവസാനിപ്പിച്ച് തദ്ദേശ തിരഞ്ഞടുപ്പിന് ഒരുങ്ങാനാണ് എല്‍ഡിഎഫ് നീക്കം നടത്തുന്നത്. ഇന്ന് ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തില്‍ പിഎം ശ്രീ വിഷയം ചര്‍ച്ചയായില്ല.
പദ്ധതി മരവിപ്പിക്കാനുള്ള മന്ത്രിസഭാ തീരുമാനം കേന്ദ്രത്തെ കത്ത് വഴി അറിയിക്കുന്നത് വൈകുമെന്നാണ് സൂചന.













