കോഴിക്കോട് പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എംപിക്കെതിരെ നടന്ന പൊലീസ് അതിക്രമത്തിൽ ദുരൂഹതയുണ്ടെന്ന് റൂറൽ എസ്.പി. കെ.ഇ. ബൈജുവിന്റെ വെളിപ്പെടുത്തൽ. സംഭവത്തിൽ പൊലീസിലെ ചില ഉദ്യോഗസ്ഥർ മനഃപൂർവം
പ്രശ്നം ഉണ്ടാക്കാൻ ശ്രമിച്ചതായി സംശയിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. അത് ആരാണെന്ന് കണ്ടെത്താൻ വിശദമായ അന്വേഷണം നടക്കുകയാണെന്നും എസ്.പി. അറിയിച്ചു. യു.ഡി.എഫ്. പ്രതിഷേധ പ്രകടനത്തിനിടെയാണ് എം.പിക്കെതിരെ അതിക്രമം ഉണ്ടായത്.
എം.പിയെ പുറകിൽ നിന്ന് ലാത്തി കൊണ്ട് അടിച്ചു എന്നാണ് ഗുരുതരമായ ആരോപണം. ഈ മർദ്ദനത്തിൽ ഷാഫി പറമ്പിലിന്റെ മൂക്കിന്റെ എല്ലിന് പൊട്ടൽ സംഭവിക്കുകയും, അടിയന്തരമായി ശസ്ത്രക്രിയക്ക് വിധേയനാക്കുകയും ചെയ്തിരുന്നു.


















