പുത്തൻ പരിഷ്കരണത്തിലേക്ക് കടക്കാൻ ഇന്ത്യൻ റെയിൽവേ. കൺഫേം ആയ ട്രെയിൻ ടിക്കറ്റുകളുടെ യാത്രാ തീയതി മാറ്റി നൽകാനുള്ള സൗകര്യം ഏർപ്പെടുത്തും എന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ജനുവരി ഒന്നു മുതൽ പുതിയ രീതി നടപ്പിലാക്കും.
പുതിയ സംവിധാനം നിലവിൽ വന്നാൽ ഫീസ് ഇല്ലാതെ ഓൺലൈനായി തന്നെ യാത്രാ തീയതി മാറ്റാൻ കഴിയും. ഏത് തീയതിയിലേക്കാണോ യാത്ര മാറ്റേണ്ടത് ആ ദിവസം സീറ്റൊഴിവുണ്ടായാൽ മാത്രമേ മാറ്റം സാധ്യമാവുകയുള്ളൂ.
തീയതി മാറ്റേണ്ട ദിവസത്തെ ടിക്കറ്റ് നിരക്ക് കൂടുതൽ ആണെങ്കിൽ അധിക നിരക്ക് നൽകേണ്ടി വരുമെന്നും റെയിൽവേ മന്ത്രി പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിനു നൽകിയ പ്രതികരണത്തിലാണ് പുത്തൻ പരിഷ്കരണത്തെക്കുറിച്ച് മന്ത്രി പരാമർശിച്ചത്.












