പാലാ: വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളിനോട് അനുബന്ധിച്ച് പാലാ രൂപതയിലെ ഫാമിലി അപ്പോസ്‌തലേറ്റിന്റെ ശുശ്രൂഷാ മേഖലകളായ മാതൃവേദി-പിതൃവേദിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന കുഞ്ഞച്ചൻ തീർത്ഥാടനം ഇന്ന് രാമപുരത്ത് നടക്കും.
രാവിലെ 9 മണിക്ക് രജിസ്‌ട്രേഷനോടു കൂടി തീർത്ഥാടന പരിപാടികൾ ആരംഭിക്കും. തുടർന്ന് ജപമാല ഉണ്ടായിരിക്കും. ചങ്ങനാശ്ശേരി അതിരൂപത അദ്ധ്യക്ഷൻ മാർ തോമസ് തറയിൽ തിരുക്കർമ്മങ്ങൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും. അദ്ദേഹം പരിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും. പാലാ രൂപത ഫാമിലി അപ്പോസ്‌തലേറ്റ് ഡയറക്‌ടർ ഫാ. ജോസഫ് നരിതൂക്കിൽ സഹകാർമ്മികൻ ആയിരിക്കും.
തുടർന്ന് 11.30 ന് പള്ളിയിൽ നിന്ന് ആരംഭിക്കുന്ന ജപമാല പ്രദക്ഷിണത്തിൽ 2500 ഓളം പ്രവർത്തകർ പങ്കെടുക്കും.
ഫാമിലി അപ്പോസ്‌തലേറ്റ് അസിസ്റ്റന്റ് ഡയറക്‌ടർ ഫാ.മാത്യു മുതുപ്ലാക്കൽ, മാതൃവേദി ജോ.ഡയറക്‌ടർ സി. കുസുമം എസ്.എച്ച്, മാതൃ-പിതൃവേദി രൂപത ഭാരവാഹികളായ ശ്രീ. ജോസ് തോമസ് മുത്തനാട്ട്, ടോമി തുരുത്തിക്കര, മാത്യു പൈലോ, ബിൻസ് തൊടുകയിൽ, ജോസുകുട്ടി അറയ്ക്കപ്പറമ്പിൽ, ഷേർളി ചെറിയാൻ മഠത്തിൽപ്പറമ്പിൽ, മേഴ്‌സി മാണി, സബീന സഖറിയാസ്, ലൗലി കടനാട്, ഡയാന രാജു, സിജി ലുക്ക്സൺ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകും.
ഉച്ചഭക്ഷണത്തോടെ പരിപാടികൾ സമാപിക്കും.












